ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സെലബ്രിറ്റികളെ മത്സരത്തിനിറക്കി വിജയിക്കാമെന്ന് ബി.ജെ.പി തന്ത്രത്തിന് അതേനാണയത്തില്‍ തിരിച്ചടിക്കൊനൊരുങ്ങി കോണ്‍ഗ്രസ്. കരീനാ കപൂര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് ഡല്‍ഹിയില്‍ നിന്നും പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മാധുരീ ദീക്ഷിത്ത് അടക്കമുള്ള പ്രമുഖ ബോളിവുഡ് താരങ്ങളെ വലയിലാക്കാന്‍ ബി.ജെ.പി ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പരക്കുന്നതിന് പിന്നാലെയാണ് കരീനയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാര്‍ത്തകളും പുറത്തുവന്നിരിക്കുന്നത്. കരീനയെ കൂടാതെ ബോളിവുഡിലെ മറ്റു ചിലരും കോണ്‍ഗ്രസിന് പിന്നില്‍ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്.
സിനിമാ കായിക മേഖലയില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ക്ക് ടിക്കറ്റ് നല്‍കാനുള്ള ബി.ജെ.പിയുടെ തന്ത്രത്തിന് ഇത് തിരിച്ചടിയാകും. കോണ്‍ഗ്രസും സെലിബ്രറ്റികളെ ഇറക്കുന്നതോടെ പല സിറ്റിംഗ് സീറ്റുകളിലും ബി.ജെ.പി നന്നേ വിയര്‍ക്കുമെന്നാണ് അഭ്യൂഹങ്ങള്‍. ഭോപാല്‍ ലോക് സഭാ സീറ്റിലേക്ക് ഗുഡ്ഡു ചൗഹാന്‍, അനസ് ഖാന്‍ എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ കരീനയുടെ പേര് നിര്‍ദേശിച്ചുവെന്നാണ് വാര്‍ത്തകള്‍. 1984നു ശേഷം കോണ്‍ഗ്രസ് ഭോപാലില്‍ വിജയം രുചിച്ചിട്ടില്ല. എന്നാല്‍ വാര്‍ത്തകളോട് കരീനയോ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമാല്‍ നാഥോ പ്രതികരിച്ചിട്ടില്ല.
മാധുരി ദീക്ഷിത്, ഗൗതം ഗംഭീര്‍, സണ്ണി ഡിയോള്‍, അജയ് ദേവ്ഗണ്‍, കപില്‍ ദേവ്, അക്ഷയ് കുമാര്‍, അനുപം ഖേര്‍ തുടങ്ങിയ പ്രമുഖര്‍ ബി.ജെ.പി ടിക്കറ്റി മത്‌സരിക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ആരും തന്നെ മത്സരിക്കുന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മധ്യപ്രദേശിലും രാജസ്ഥാനിലും തിരിച്ചടിയേറ്റതോടെ ബി.ജെ.പി പാളയത്തില്‍ ആശങ്ക പടര്‍ന്നിരിക്കുകയാണ്.
Leave a Reply