ജെപി മറയൂര്‍
ബാംബ്രിഡ്ജ് : വടക്കന്‍ ഐര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കര്‍മ്മാ കലാകേന്ദ്രം സംഘടിപ്പിക്കുന്ന മൂന്നാമത് കെര്‍മ്മാ നൃത്തോത്സവം ഏപ്രില്‍ 28ന് ബാണ്‍ബ്രിഡ്ജ് കങഇ തിയറ്ററില്‍ നടക്കും.പ്രശസ്ത നടന്‍ ശങ്കര്‍ പരിപാടി ഉദ്ഘാടനം ചെയ്യും.പ്രത്യേക അതിഥിയായി പ്രശസ്ത മലയാളം നോവലിസ്റ്റ് ജോണ്‍ വര്‍ഗ്ഗീസ് പരിപാടിയില്‍ പങ്കെടുക്കും. കര്‍മ്മാ ഫെസ്റ്റ് നടക്കുന്ന കങഇ തിയറ്ററില്‍ അന്നേ ദിവസം തന്നെ മലയാളികളുടെ സാംസ്‌കാരിക സംഭവനയെ കുറിച്ചുള്ള ‘അരങ്ങ്’ ഡോക്കുമെന്ററിയുടെ രണ്ടാം ഭാഗ ചിത്രീകരണവും നടക്കും. കര്‍മ്മാ കലാകേന്ദ്രം പ്രധാന പങ്കാളി ആകുന്ന ഡോക്കുമെന്ററിയുടെ നിര്‍മാണ ചുമതല വഹിക്കുന്നത് ‘കെറ്റില്‍ ഓഫ് ഫിഷ്’ എന്ന ഐറിഷ് ഫിലിം കമ്പനിയാണ്.
കര്‍മ്മാ കലാകേന്ദ്രത്തിലെ നൃത്ത വിദ്യാര്‍ത്ഥിനികളുടെ സീനിയര്‍ വിഭാഗത്തിന്റെ അരങ്ങേറ്റ നൃത്ത പരിപാടിയ്ക്ക് പ്രാധാന്യം നല്‍കുന്ന പരിപാടിയില്‍ എല്ലാ വിഭാഗം വിദ്യാര്‍ത്ഥിനികളും വ്യത്യസ്ത രീതിയില്‍ ഉള്ള നൃത്ത ഇനങ്ങള്‍ അവതരിപ്പിക്കും.ശങ്കര്‍ ചിത്രത്തിലെ ഗാനങ്ങള്‍ ഈ തവണത്തെ കര്‍മ്മാ ഫെസ്റ്റിന് കൂടുതല്‍ പൊലിമ നല്‍കും.കൂടാതെ ബള്‍ഗേറിയന്‍ ബി.ജി നൃത്ത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിക്കുന്ന നൃത്ത-സംഗീത പരിപാടികള്‍ കര്‍മ്മാ ഫെസ്റ്റിന് കൂടുതല്‍ ചാരുത പകരും.കഴിഞ്ഞ വര്‍ഷം മെക്‌സിക്കന്‍ ക്ളാസ്സിക്കല്‍ നര്‍ത്തകര്‍ അവതരിപ്പിച്ച കുമ്മാട്ടി നൃത്തം ഏറെ പ്രശംസ പിടിച്ചിരുന്നു.
ശങ്കറിന്റെ സാന്നിധ്യം പതിവിലും തിരക്ക് ഉണ്ടാകാന്‍ ഇടയാകും എന്നതിനാല്‍ ഈ വര്‍ഷത്തെ കര്‍മ്മാ ഫെസ്റ്റിന് 5 പൗണ്ട് ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിപാടി നടക്കുന്ന വേദിയുടെ മേല്‍വിലാസം ചുവടെ
Address:
IMC Banbridge
26 Banbridge Place
Banbridge BT32 3DF
Leave a Reply