കർണാടക നിയമസഭയിൽ ഇന്ന് വിശ്വാസവോട്ടെടുപ്പ്. 15 വിമത എം.എൽ.എമാരെ അനുനയിപ്പിക്കാൻ സാധിക്കാതെ വന്നതോടെ സർക്കാരിന്റെ വീഴ്ച ഉറപ്പായി. കോണ്‍ഗ്രസും ജെഡിഎസും വിമതരുള്‍പ്പെടെ മുഴുവന്‍ എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ രാജി പിന്‍വലിക്കില്ലെന്നും നിയമസഭയില്‍ ഹാജരാകില്ലെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വിമത എംഎല്‍എമാര്‍ . 16 എം.എല്‍.എമാര്‍ രാജിനല്‍കുകയും രണ്ട് സ്വതന്ത്രര്‍ എതിര്‍ചേരിയിലേക്ക് പോവുകയും ചെയ്തതോടെയാണ് സര്‍ക്കാര്‍ ന്യൂനപക്ഷമായത്. 107 എം.എല്‍.എമാരുടെ പിന്തുണയുള്ള ബി.ജെ.പി സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചേക്കും
Leave a Reply