ചെങ്ങന്നൂർ: ലണ്ടൻ മലയാളി കൗൺസിൽ ഏർപ്പെടുത്തിയ അവാർഡിന് കാരൂർ സോമൻ ( സാഹിത്യം )മിനി സുരേഷ് (കഥ) എന്നിവർ തെരഞ്ഞെടുക്കപ്പട്ടു. 25000 രൂപയും ഫലകവും അടങ്ങിയതാണ് അവാർഡ്. 13ന് 4 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അവാർഡ് ദാനവും കാരൂർ സോമൻ രചിച്ച 34 പുസ്തകങ്ങളുടെ പ്രകാശനവും നിർവഹിക്കും.

ആദ്യമായാണ് ഒരു വേദിയിൽ ഒരു ഗ്രന്ഥകർത്താവിൻ്റെ 34 പുസ്തകങ്ങൾ പ്രകാശനം ചെയ്യുന്നത്. പെണ്ണുക്കര വിശ്വഭാരതി ഗ്രന്ഥശാലയിൽ സഹൃദയകൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ലണ്ടൻ മലയാളി കൗൺസിലിൻ്റെ സഹകരണത്തോടെ നടക്കുന്ന ചടങ്ങിൽ മാവേലിക്കര എം.എൽ.എ എം.എസ്.അരുൺ കുമാർ അധ്യക്ഷത വഹിക്കും. ഫ്രാൻസിസ് ടി.മാവേലിക്കര, അനി വർഗ്ഗീസ്, ബിയാർ പ്രസാദ്, ചുനക്കര ജനാർദ്ധനൻ നായർ, വിശ്വൻ പടനിലം, .എൽ.ശ്രീരഞ്ജിനി, ഡോ.സിന്ധു ഹരികുമാർ, ഷാജ് ലാൽ,ഡോ.എൽ.ശ്രീരഞ്ജിനി, ഡോ.സിന്ധു ഹരികുമാർ, അനി വർഗീസ്, അഡ്വ. ദിലീപ് ചെറിയനാട്, കെ.ആർ.മുരളീധരൻ നായർ, ഗ്രാമ പഞ്ചായത്ത് അംഗം എൽസി വർഗീസ്, ഗീരീഷ് ഇലഞ്ഞിമേൽ, സോമൻ പ്ലാപ്പള്ളി, കൃഷ്ണകുമാർ കാരയ്ക്കാട് തുടങ്ങിയവർ പ്രസംഗിക്കും. പുസ്തകപ്രകാശനത്തോടെനുബന്ധിച്ച് ആർട്ടിസ്റ്റ് എ.വി.ജോസഫ് പേരിശേരിയുടെ ഏകാംഗ ചിത്രപ്രദർശനവും, കവിയരങ്ങ്, സാഹിത്യ സദസ്സ് എന്നിവയുണ്ടായിരിക്കുമെന്ന് സഹൃദയകൂട്ട൦ ചെയർമാൻ ആലാ രാജൻ, എൽ എം സി കോർഡിനേറ്റർ ജഗദീദ് കരിമുളയ്ക്കൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഡോ.ജോർജ് ഓണക്കൂർ,ഡോ. പള്ളിപ്പുറം മുരളി (ഇന്ത്യ),സിസിലി ജോർജ് (ഇംഗ്ലണ്ട്) എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ കണ്ടെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ