മലയാള സിനിമയില്‍ ഒട്ടേറെ നല്ല സിനിമകള്‍ നിര്‍മ്മിക്കുയും നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുള്ള നടനാണ് ശ്രീ.കാര്യവട്ടം ശശികുമാര്‍. ക്രൈം ബ്രാഞ്ച്, ക്രൂരന്‍, ജഡ്ജ്‌മെന്റ്, മിമിക്‌സ് പരേഡ്, അഭയം, ദേവാസുരം, ചെങ്കോല്‍, ആദ്യത്തെ കണ്‍മണി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തന്റെ ജീവിതത്തില്‍ ആദ്യമായി മോഹന്‍ലാലിനെ കാണുന്നതും തുടര്‍ന്ന് ഇവര്‍ ഒന്നിച്ച സിനിമകള്‍ ചരിത്ര വിജയം ആയതിനു പിന്നിലെ കഥകളും തുറന്നു പറയുകയാണ് കാര്യവട്ടം ശശികുമാര്‍.

മോഹന്‍ലാലിന്റെ ജീവിതം മാറ്റി മറിച്ച സിനിമ വെറും തട്ടിക്കൂട്ടായിരുന്നുവെന്നും അദ്ദേഹം അഭിമുഖത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്. മോഹന്‍ലാലിനെ താന്‍ ആദ്യം കാണുന്നത് യൂണിവേഴ്‌സിറ്റി കോളേജില്‍ ഞാന്‍ പഠിക്കുമ്പോഴായിരുന്നു. ഇന്ത്യന്‍ കോഫി ഹൗസ് ഞങ്ങളുടെയെല്ലാം ഒരു ഷെല്‍റ്ററായിരുന്നു. കോളേജില്‍ പോവുന്നതിനെക്കാള്‍ എല്ലാവര്‍ക്കും സന്തോഷം കോഫി ഹൗസില്‍ പോയിരിക്കുന്നതായിരുന്നു. അങ്ങനെ ഒരു ദിവസം ഞങ്ങള്‍ അവിടെ പോകുമ്പോള്‍ മോഹന്‍ലാല്‍, എംജി ശ്രീകുമാര്‍, മേനക സുരേഷ്, പ്രിയന്‍ ഇവരെല്ലാം കോഫി ഹൗസിന്റെ തിണ്ണയില്‍ ഇരിക്കുന്നു. അന്ന് മോഹന്‍ലാലിന്റെ കാല് വരെ തട്ടിയിട്ട് മാറടാ എന്ന് പറഞ്ഞായിരുന്നു അകത്തേക്ക് കയറി പോയത്.

പിന്നീട് ഒരിക്കല്‍ മോഹന്‍ലാല്‍ പ്രിയനുമായി ഒരു മഝരം വെച്ചു. കോഫി ഹൗസില്‍ നിന്ന് കിഴക്കേകോട്ടവരെ ഷര്‍ട്ട് ഒന്നുമില്ലാതെ മന്ദബുദ്ധിയായി അഭിനയിക്കാനായിരുന്നു പറഞ്ഞത്. അന്ന് ഇത് കണ്ടപ്പോള്‍ ഞാന്‍ ശശിയോട് ഒരു പടം എടുത്താലോ എന്ന് ആലോചനയില്‍ പറഞ്ഞു. അന്ന് ഒരു രണ്ടരലക്ഷം രൂപയുണ്ടെങ്കില്‍ സിനിമ എടുക്കാന്‍ പറ്റുമായിരുന്നു. അങ്ങനെയിരിക്കെ നടന് വേണ്ടി പത്രത്തില്‍ പരസ്യം നല്‍കാമെന്ന് പറഞ്ഞ് പരസ്യം നല്‍കി. അന്ന് വന്ന കത്തുകളില്‍ ഒന്ന് മോഹന്‍ലാലിന്റെ ആയിരുന്നു. അന്ന് മോഹന്‍ലാല്‍ കവിളൊക്കെ തൂങ്ങി, ബെല്‍ബോട്ടം പാന്റ്‌സ് ഇട്ട് മുടിയൊക്കെ വളര്‍ത്തിയായിരുന്നു ഉണ്ടായിരുന്നതെന്നും കാര്യവട്ടം ശശികുമാര്‍ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വീട്ടില്‍ കുറച്ച് പ്രശ്‌നങ്ങളൊക്കെ വന്ന് ഞാന്‍ നാടുവിട്ട് പോയി. അങ്ങനെ എന്റെ ഒരു കസിന്‍ ആര്‍ കെ രാധാകൃഷ്ണന്റെ വീട്ടില്‍ പോയി. അവിടെവെച്ച് തിരനോട്ടം എന്ന സിനിമയെടുത്തതും മോഹന്‍ലാല്‍ അഭിനയിച്ചതുമെല്ലാം അറിഞ്ഞത്. അവരെല്ലാവരും ചേര്‍ന്ന് എടുത്ത ഒരു തട്ടിക്കൂട്ട് പടമായിരുന്നു അത്. മോഹന്‍ലാലിന്റെ അഭിനയവും ആങ്കിളുമെല്ലാം സൂപ്പറായിരുന്നു. പടം ഒരു ദിവസമാണ് റിലീസ് ആയത്. പ്രേക്ഷകരുണ്ടായില്ല, പിന്നെ മോഹന്‍ലാല്‍ ഒരു പുതുമുഖമെല്ലാം ആയത്‌കൊണ്ട് ഒരു ദിവസം മാത്രമാണ് ആ സിനിമ പ്രദര്‍ശനത്തിനുണ്ടായുള്ളൂവെന്നും അദ്ദേഹം പറയുന്നു.

മോഹന്‍ലാല്‍ ഇന്നും എന്നെ കാണുമ്പോള്‍ ബഹുമാനത്തോടെ നില്‍ക്കാറുള്ളൂ. മോഹന്‍ലാലിന്റെ കൂടെ ഞാന്‍ 6,7 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലും ഐവിശശിയും പറയാറുണ്ട് കാര്യവട്ടം ശശിയും നമ്മളും കൂടെ ചേര്‍ന്ന് സിനിമയെടുത്താല്‍ ആ സിനിമ വന്‍ വിജയമായിരിക്കുമെന്ന്. അങ്ങനെ ആയിട്ടുമുണ്ട്. സിനിമ റിലീസ് ആയാല്‍ ഞാന്‍ പറയും ആ സിനിമ നൂറ് ദിവസം ഓടുമെന്ന്, അത് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്യാറുണ്ട്. അപ്പോള്‍ മോഹന്‍ലാല്‍ പറയാറുണ്ട് ചേട്ടന്റെ നാവ് പൊന്നായിരിക്കട്ടെയെന്ന്.

ദേവാസുരം ഒരു തട്ടിക്കൂട്ട് പടമായിരുന്നു. ശശിയേട്ടന്‍ പറയുന്നത് ഒരു ദിവസം അദ്ദേഹവും വിവികെ മേനോനും കൂടെ കോഴിക്കോട് മഹാറാണി ഹോട്ടലില്‍ ഭക്ഷമമെല്ലാം കഴിഞ്ഞ് ഉറക്കമായിരുന്നു. അങ്ങനെ രഞ്ജിത്ത് ശശിയേട്ടനോട് കഥയുണ്ടെന്നും പറയാമെന്നും പറഞ്ഞ് അവിടെ എത്തി. അങ്ങനെ പാതി ഉറക്കത്തില്‍ കഥ കേട്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഞെട്ടി കഥ ഒന്നുടെ പറയാന്‍ പറയുകയും മേനോനെ ഉറക്കത്തില്‍ നിന്ന് എണീപ്പിക്കുകയും ചെയ്തു. അങ്ങനെ കഥ കേട്ട് സിനിമയാക്കാമെന്ന് പറഞ്ഞ് കയ്യില്‍ പണമൊന്നും ഇല്ലാതെ ചെയ്ത തട്ടിക്കൂട്ട് സിനിമയായിരുന്നു ദേവാസുരം. ഷൂട്ടിംങ് കഴിഞ്ഞ് അന്ന ഞാന്‍ പറഞ്ഞു ലാല്‍ എഴുതി വെച്ചോ ഈ സിനിമ നൂറ് ദിവസം ഓടുമെന്നെന്നും ഹിറ്റായെന്നും കാര്യവട്ടം ശശികുമാര്‍ വ്യക്തമാക്കി.