കാസര്‍ഗോഡ്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സിപിഎം ലോക്കല്‍ കമ്മറ്റിയംഗം പീതാംബരനാണെന്ന് കുറ്റസമ്മതം. വ്യക്തി വൈരാഗ്യം മൂലമാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നാണ് പോലീസിന് മൊഴി ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യങ്ങള്‍ പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പീതാംബരന്‍ നേരിട്ട് കൊലപാതകത്തില്‍ പങ്കെടുത്തതായിട്ടാണ് മൊഴി ലഭിച്ചിരിക്കുന്നത്. കസ്റ്റഡിയിലുള്ള പീതാംബരന്റെ സുഹൃത്തുക്കളെയും ചോദ്യം ചെയ്തുവരികയാണ്. ഇവരും സമാന മൊഴിയാണ് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

തലയോട് പിളര്‍ന്ന് തലച്ചോര്‍ പുറത്തുവന്ന നിലയിലായിരുന്നു കൃപേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഈ ആക്രമണം നടത്തിയത് പീതാംബരനാണെന്നാണ് മൊഴി ലഭിച്ചിരിക്കുന്നത്. രക്ഷപ്പെടാന്‍ ശ്രമിച്ച കൃപേഷിനെ പിന്നില്‍ നിന്ന് പീതാംബരന്‍ വടിവാള്‍ ഉപയോഗിച്ച് വെട്ടി വീഴ്ത്തുകയായിരുന്നു. കൃപേഷിന്റെ തലോട്ടി തകര്‍ന്ന് തല്‍ക്ഷണം മരണം സംഭവിക്കുകയും ചെയ്തു. വടിവാളും ഇരുമ്പുദണ്ഡും ഉപയോഗിച്ചായിരുന്നു കൃപേഷിനെയും ശരത്തിനെയും ആക്രമിച്ചത്. പ്രതികള്‍ എല്ലാവരും ആക്രമണം നടത്തുന്ന സമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായും മൊഴി നല്‍കിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൃപേഷും ശരത് ലാലും ചേര്‍ന്ന് പീതാംബരനെ ആക്രമിച്ചതായി നേരത്തെ കേസ് നിലവിലുണ്ട്. തന്നെ ആക്രമിച്ച വിഷയത്തില്‍ പാര്‍ട്ടിയില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തത് പ്രതിയെ പ്രകോപിപ്പിച്ചു. ലോക്കല്‍ കമ്മിറ്റി അംഗമെന്ന പരിഗണന പോലും ലഭിക്കാതെ വന്നതോടെ തിരിച്ചടിക്കാന്‍ തീരുമാനിച്ചതെന്നും പീതാംബരന്റെ മൊഴിയില്‍ പറയുന്നു. പീതാംബരനെ കൂടാതെ ആറ് സുഹൃത്തുക്കളും സംഭവത്തില്‍ പങ്കാളികളാണ്. ഇവരാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പീതാംബരനെ ആക്രമിച്ച കേസില്‍ കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് ശരത് ലാല്‍ ജാമ്യത്തില്‍ ഇറങ്ങിയത്.

സംഭവത്തില്‍ കൃപേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന പീതാംബരന്റെ ആവശ്യം പോലീസ് തള്ളിയിരുന്നു. സംഭവം നടക്കുന്ന സമയത്ത് കൃപേഷ് മറ്റൊരു സ്ഥലത്തായിരുന്നുവെന്ന് പോലീസിന് തെളിവ് ലഭിച്ചതോടെയാണ് പീതാംബരന്റെ ആവശ്യം പോലീസ് തള്ളിയത്. അതേസമയം പീതാംബരന്‍ സ്വയം കുറ്റം ഏറ്റെടുക്കുകയാണെന്നാണ് വിവരം. പോലീസ് ഇയാളുടെ മൊഴി പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.