പാരിസില്‍ അവധിക്കാല ആഘോഷത്തിനിടയിലെ ബ്രിട്ടീഷ് രാജകുമാരന്‍ പ്രിന്‍സ് വില്യമിന്റെ ഭാര്യ കെയ്റ്റ് മിഡില്‍ണിന്റെ അര്‍ദ്ധനഗ്‌ന ഫോട്ടോ പകര്‍ത്തി പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ ബ്രിട്ടീഷ് കുടുംബം. ഫോട്ടോ പ്രസിദ്ധീകരിച്ച ഫ്രഞ്ച് മാധ്യമങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് രാജകുടുംബം കോടതിയില്‍ 10 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വകാര്യതയില്‍ കടന്നുകയറി എന്ന കുറ്റം ആരോപിച്ചാണ് ആറു മാധ്യമ പ്രതിനിധികള്‍ക്കെതിരെ രാജകുടുംബം രംഗത്തുവന്നത്. 2012 ലാണ് പാരിസില്‍ അവധിക്കാലം ആഘോഷിക്കാന്‍ വില്യം-കെയ്റ്റ് ദമ്പതികള്‍ പോയത്. ഇതിനിടയില്‍ ദമ്പതികളുടെ അനുവാദം ഇല്ലാതെയാണ് ഫ്രഞ്ച് മാഗസിനും മറ്റൊരു പ്രദേശിക പത്രവും ഫോട്ടോ പകര്‍ത്തിയത്. സണ്‍ബാത്ത് ചെയ്യുന്ന കെയ്റ്റിന്റെ ടോപ്‌ലെസ് ഫോട്ടോ മാധ്യമങ്ങളില്‍ വന്നത് ബ്രിട്ടനില്‍ വന്‍ വിവാദത്തിനു തിരികൊളുത്തിയിരുന്നു.
Leave a Reply