മലയാളം യുകെ ന്യൂസ് ബ്യുറോ

ബിബിസി റേഡിയോ 5 ലൈവിൽ വാർത്തകൾ വായിക്കുന്ന കെയ്റ്റ് വില്യംസ് തനിക്ക് അപൂർവങ്ങളിൽ അപൂർവമായ കാൻസർ ബാധിച്ചിരുന്നതായി റേഡിയോ 5 ലൈവിനു നൽകിയ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. 2017 – ൽ സിസ്റ്റിക് പെരിട്ടോനിയൽ മീസോതിലിയോമ എന്ന അപൂർവരോഗം തന്നെ ബാധിച്ചതായി അവർ പറഞ്ഞു. എന്നാൽ സർജറിക്ക് ശേഷം ആ വർഷാവസാനം നടത്തിയ സ്കാനിൽ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ നിർണയിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാൽ തന്നെയും രോഗം ആവർത്തിച്ചു വരാനുള്ള സാധ്യത വളരെ അധികമാണ്. യുകെയിൽ താൻ ഒഴികെ, മറ്റു മൂന്ന് പേർക്കു മാത്രമാണ് ഈ രോഗം നിർണയിക്കപ്പെട്ടിട്ടുള്ളത് എന്നും അവർ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആമാശയത്തെ ബാധിക്കുന്ന ഒരു തരം രോഗമാണ് ഇതു. ലോകത്താകെ 153 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രണ്ട് കുട്ടികളുടെ അമ്മയായ വില്യംസ്, രോഗാവസ്ഥയിൽ താൻ തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു എന്ന് പറഞ്ഞു. രോഗം അപൂർവമായതിനാൽ ഓരോ പുതിയ ഡോക്ടറെ കാണുമ്പോഴും, രോഗം വിശദീകരിച്ചു നൽകേണ്ട അവസ്ഥയായിരുന്നു. ആറു മണിക്കൂറോളം നീണ്ടുനിന്ന സർജറിയിൽ തന്റെ യൂട്രസുൾപ്പെടെ എല്ലാം നീക്കം ചെയ്തതായും അവർ പറഞ്ഞു. രോഗം വീണ്ടും ആവർത്തിക്കാൻ സാധ്യതയുള്ളതിനാൽ ഓരോ വർഷവും സ്കാനിംഗ് നടത്താറുണ്ട്.

70 ശതമാനം വരെ രോഗം വീണ്ടും ആവർത്തിക്കാനുള്ള സാധ്യതയുണ്ട് എന്നാണ് ഡോക്ടർമാർ പറയുന്നത്. തനിക്ക് സമൂഹത്തിന്റെ പലഭാഗത്തുനിന്നും സഹായഹസ്തങ്ങൾ ലഭിച്ചതായും വില്യംസ് പറഞ്ഞു. മീഡിയ 5 ലൈവിലെ മുൻ അവതാരക ശേലാഗ് ഫോഗാർട്ടി ഉൾപ്പെടെ അനേകം വ്യക്തികൾ തന്റെ രോഗാവസ്ഥയിൽ തനിക്ക് ആശ്വാസം പകർ ന്നതായി അവർ പറഞ്ഞു. യൂ, മീ & ബിഗ് സി എന്ന പരമ്പരയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അവർ തന്നെ അനുഭവം വെളിപ്പെടുത്തിയത്.