ഏഷ്യാനെറ്റ് ചാനലില്‍ വിളിച്ച് ഒരു സാധാരണ പ്രേക്ഷകയെ പോലെ ദിലീപ് വാര്‍ത്തകള്‍ സഹിക്കാനാവുന്നില്ലെന്ന് രോക്ഷാകുലയായ ആ സ്ത്രീ കാവ്യാമാധവന്റെ ബോംബെയിലെ അമ്മായിയെന്ന് വ്യക്തമായി. ഫേസ്ബുക്കില്‍ സജീവമായ ഈ അമ്മായി മരുമകളുടെ ഭര്‍ത്താവിനെ വാര്‍ത്തകളില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയത്.
ഇവരുടെ ശബ്ദവും ഓഡിയോയിലെ ശബ്ദവും ഒന്ന് തന്നെയെന്ന് സ്ഥിരീകരിച്ചു.
ഷീല എന്നാണ് തന്റെ പേരെന്ന് ശബ്ദം സ്ഥിരീകരിച്ച ഓഡിയോയില്‍ ഇവര്‍ പറയുന്നു. ‘ദിലീപ് ഒന്നുമില്ലാത്ത ഇടത്തു നിന്നു വന്ന ചെറുക്കനാണ്. ഇന്നിപ്പോള്‍, മമ്മൂട്ടി, മോഹന്‍ ലാല്‍ തുടങ്ങി ഫിലിം ഫീല്‍ഡിലുള്ള ആരെക്കാളും വരുമാനമുള്ള പയ്യനാണ്. അവന്റെ ബിസിനസിനെ പറ്റി ആര്‍ക്കും അറിയില്ല. അവനത് ബ്രെയിന്‍ വര്‍ക്ക് ചെയ്ത് ഉണ്ടാക്കിയത്. അല്ലാതെ കള്ളത്തരം കൊണ്ടോ പിടിച്ചു പറിച്ചോ ഉണ്ടാക്കിയതല്ല. കാവ്യയെ കല്യാണം കഴിച്ചതു കൊണ്ട് ഇതൊന്നും ഉണ്ടാകേണ്ട കാര്യമില്ല. നടിക്ക് ക്വട്ടേഷന്‍ കൊടുക്കണമെങ്കില്‍ അവന് പുറത്ത് കൊടുത്തു കൂടെ. ഇതിനെക്കാള്‍ തെറ്റു ചെയ്തവരൊക്കെ കേരളത്തിലുണ്ട്. ഇതിനെക്കാള്‍ വലിയ എന്തെല്ലാം കേരളത്തില്‍ നടക്കുന്നു. ഈ ന്യൂസിന്റെ കൂടെ തന്നെ നിങ്ങള് നോക്കു, മിനിഞ്ഞാന്നൊരു കുഞ്ഞിനെ തീകൊളുത്തി. ഒരു സ്‌കൂള്‍ മാഷ് ഒന്‍പത് കുഞ്ഞുങ്ങളെ ഇങ്ങനാക്കി. അവരെയൊന്നും കൊണ്ടു നടക്കാതെ ഇവരെയിങ്ങനെ കൊണ്ട് നടക്കുകയാണ്’- അമ്മായി ഓഡിയോയില്‍ പറയുന്നു.
‘ബോംബെയിൽ നിന്നുള്ള ഒരാളാണ് വിളിക്കുന്നത്. ഏഷ്യാനെറ്റ് തുടങ്ങിയ കാലം മുതല്‍ പ്രേക്ഷകയാണ്. ഏറ്റവും കൂടുതല്‍ കാണുന്നത് ഏഷ്യാനെറ്റാണ്. ഞങ്ങള്‍ ബോംബെയിലുള്ള മലയാളികള്‍ ജോലി കഴിഞ്ഞു വന്ന് ടിവി വെച്ചാല്‍ മൊത്തം ദിലീപാണ്. പ്ലീസ് നിങ്ങള്‍ക്കിതൊന്ന് നിര്‍ത്തി കൂടെ. 300 രൂപ കേബിളിന് കൊടുക്കുന്നതാണ്. ഇതു കാണാനാണോ ഞങ്ങള്‍ കാശു മുടക്കുന്നത് ഒരു ദിലീപുമുണ്ട്, കാവ്യാമാധവനുമുണ്ട്. ഇതൊന്ന് നിര്‍ത്തിക്കൂടെ’ എന്നാണ് പ്രചരിപ്പിക്കപ്പെടുന്ന ഓഡിയോയില്‍ ചോദിക്കുന്നത്.
ഓഡിയോയില്‍ പറയുന്ന പേര് അനുസരിച്ച് ഫേസ് ബുക്കില്‍ പരിശോധന നടത്തി . ഇവരുടെ ചിത്രത്തില്‍ കാവ്യ വൃദ്ധയായ ഒരു സ്ത്രീയ്‌ക്കൊപ്പമുള്ള ചിത്രമുണ്ട്. സ്ത്രീയുടെ മകന്‍ അമ്മമ്മേ എന്ന് കമന്റ് ചെയ്തിരിക്കുന്നു. ദിലീപുമൊത്ത് ഈ സ്ത്രീ നില്‍ക്കുന്ന ചിത്രം മകന്റെ ഫേസ്ബുക്കിലുമുണ്ട്. അതൊരു ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ നിന്നാണ്.
കാവ്യ മുംബെയില്‍ ജുവലറി ഉദ്ഘാടനം ചെയ്യുന്ന സ്ഥലത്തു നിന്നും ഇവരുടെ ചിത്രങ്ങളുണ്ട്. ഇവരുടെ മകളുടെ ഫേസ്ബുക്ക് പേജിലും ദിലീപ് അനുകൂല പോസ്റ്റുകളുണ്ട്.
നടിയുടെ പേര് പറഞ്ഞാണ്, ക്വട്ടേഷന്‍ കൊടുക്കണമായിരുന്നുവെങ്കില്‍ ദിലീപ് കേരളത്തിനു പുറത്തു കൊടുക്കുമായിരുന്നു എന്ന് അമ്മായി പറയുന്നത്.
ഏഷ്യാനെറ്റിനെതിരെ പ്രേക്ഷകര്‍ പ്രതികരിക്കുന്നു എന്ന പേരില്‍ വ്യാപകമായി പ്രചരിക്കുന്ന ഫോണ്‍കോള്‍ അമ്മായി ചെയ്തതാണ് എന്നു തെളിയുന്നതോടെ പിആര്‍ കമ്പനി ഗൂഢാലോചന നടത്തി ചെയ്തതാണെന്നും വരുന്നു. കോടികളെറിയുന്ന പിആര്‍ വേലകളെ പറ്റി അന്വേഷിക്കുന്ന പ്രത്യേക സംഘം അമ്മായിയെയും ചോദ്യം ചെയ്‌തേക്കും. അമ്മായിയെ പറ്റിയുള്ള വിവരങ്ങള്‍ പൊലീസും ശേഖരിച്ചു കഴിഞ്ഞു. ഇവരെ അന്വേഷണ സംഘം നിരീക്ഷിക്കുകയാണ്.
ഏഷ്യാനെറ്റില്‍ വിളിച്ച ആ പ്രേക്ഷകയുടെ ശബ്ദം കേട്ടവര്‍ ഷീലയെന്നാണ് തന്റെ പേരെന്ന് സമ്മതിക്കുന്ന ഈ സ്ത്രീ ശ്ബദം കേട്ടു നോക്കു:
Leave a Reply