ലയാള സിനിമാ സീരിയല്‍ രംഗത്ത് സുന്ദരവില്ലനായി തിളങ്ങിയ നടനാണ് കവി രാജ്. ഇപ്പോഴിതാ തനിക്ക് സിനിമാരംഗത്ത് നിന്ന് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. വ്ളോഗര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് കവിരാജ് തന്റെ മനസ്സുതുറന്നത്.
കവിരാജിന്റെ വാക്കുകള്‍
ഒരു തമിഴ് സീരിയലില്‍ അഭിനയിച്ചതിന് ഇപ്പോഴും അഞ്ച് ലക്ഷം രൂപ തരാനുണ്ട്. രാവിലെ മുതല്‍ സാരിയൊക്കെ ഉടുത്ത് മൂത്രമൊഴിക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ അഭിനയിച്ചിട്ടും എനിക്ക് അവര്‍ കാശ് തന്നില്ല.
മറക്കാന്‍ കഴിയുന്നത് കൊണ്ടാണ് നമ്മളെല്ലാം സുഖമായി കഴിയുന്നതെന്നും താരം പറഞ്ഞു. ഏതൊരു കഥാപാത്രം ചെയ്യുമ്പോഴും അതിന്റെ നൂറ് ശതമാനം നല്‍കണം എന്നത് എനിക്ക് നിര്‍ബന്ധമാണ്. ആ സ്ത്രീ രൂപത്തിന് ശരിയ്ക്കുള്ള ഷേപ്പ് കിട്ടാന്‍ പലതും വച്ചു കെട്ടിയാണ് അഭിനയിക്കുന്നത്.
നാല് മണിക്കൂര്‍ നീണ്ട മേക്കപ്പ് ഉണ്ടാവും. ഞാന്‍ ഡയബെറ്റിക്ക് ആയത് കാരണം ഇടയ്ക്കിടെ വെള്ളം കുടിക്കണം. ആദ്യത്തെ ദിവസം വെള്ളം കുടിച്ച് മൂത്രമൊഴിക്കാന്‍ കഴിയാതെ സാരിയില്‍ തന്നെ ഒഴിച്ച് പോയിട്ടുണ്ട്. അവസാനം ഞാന്‍ വെള്ളം കുടി നിര്‍ത്തി, മൂത്രം ഒഴിക്കാതെ നിന്നു.മേക്കപ്പ് ചെയ്യുന്നത് മാത്രമല്ല അഴിക്കുന്നതും പ്രയാസമുള്ള കാര്യമാണ്.
ഒരു വര്‍ഷത്തോളം കഷ്ടപ്പെട്ട് ആ വേഷം ചെയ്തിട്ടും അതിന്റെ പ്രതിഫലം കിട്ടിയില്ല എന്ന് പറയുമ്പോള്‍ അത് വേദനയുള്ള കാര്യമാണ്. എന്റെ കാഷ് കൊണ്ട് അവര്‍ രക്ഷപ്പെട്ടോട്ടെ എന്നും താരം പറഞ്ഞു.
Leave a Reply