കാവ്യ മാധവന്റെ കാക്കനാട്ടുള്ള വസ്ത്രസ്ഥാപനമായ ‘ലക്ഷ്യ’യില്‍ പള്‍സര്‍ സുനി എത്തിയതിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ചു എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൃത്യം നിര്‍വ്വഹിച്ച ശേഷം പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ലക്ഷ്യയ്ക്ക് സമീപമുള്ള മറ്റൊരു കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പൊലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചത് സുനിക്ക് ലക്ഷ്യയില്‍ വെച്ച് രണ്ട് ലക്ഷം രൂപ കൈമാറിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ആരാണ് പണം കൈമാറിയതെന്ന വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. താന്‍ സംഭവ ശേഷം ദൃശ്യങ്ങള്‍ നല്‍കി എന്ന് പൊലീസിനോട് സുനി ആദ്യം പറഞ്ഞിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ലക്ഷ്യ സ്ഥാപനത്തില്‍ പൊലീസ് പരിശോധന നടത്തിയത്. പരിശോധനയില്‍ സുനി എത്തുന്ന ദൃശ്യങ്ങള്‍ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞു. മാത്രമല്ല പണം നല്‍കുന്ന തെളിവുകളും ലഭിച്ചു. അടുത്ത കടയിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് സുനി ലക്ഷ്യയിലെത്തുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. ഈ ദൃശ്യങ്ങളാണ് അറസ്റ്റില്‍ നിര്‍ണ്ണായകമായത്. സുനി ദീലിപിനായി നല്‍കിയ കത്തിലും കാക്കനാട്ടെ വസ്ത്ര സ്ഥാപനത്തിന്റെ കാര്യം പറയുന്നുണ്ട്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ നല്‍കാനാണ് സ്ഥാപനത്തിലെത്തിയതെന്നും ദൃശ്യം മെമ്മറി കാര്‍ഡില്‍ സൂക്ഷിച്ച് ലക്ഷ്യയില്‍ എത്തിച്ചു എന്നും സുനി പറഞ്ഞിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്തതോടെ കാവ്യയിൽ നിന്നും പോലീസ് മൊഴിയെടുക്കാനുള്ള സാധ്യത കൂടുതലാണ്. കാവ്യയെ കുറിച്ചോ ‘അമ്മ മാഡം ശ്യാമളയെ കുറിച്ചോ യാതൊരു അറിവും ഇല്ലതാനും. എന്നാൽ കാവ്യയെയും അമ്മയെയും പോലീസ് രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തുവരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ദിലീപിന്റെ അറസ്റ്റിൽ തന്നെ ഞെട്ടിത്തരിച്ച കേരളം മറ്റൊരു അറസ്റ്റിന് സാക്ഷിയാകേണ്ടിവരുമെന്നാണ് സൂചനകൾ ലഭിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ