കൂലിപ്പണിക്കാരന്റെ ഭാര്യ എന്ന് സ്വയം പരിചയപ്പെടുത്തുന്ന പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. പണക്കാരന്റെയും സര്‍ക്കാര്‍ ജോലിയുള്ളവന്റെയും കൂടെ മാത്രമേ സന്തോഷമായിരിക്കാന്‍ കഴിയൂ എന്ന പൊതു ധാരണ പൊളിച്ചെഴുതുകയാണ് ഈ പെണ്‍കുട്ടി. കൂലിപ്പണിക്കാരന്റെ ഭാര്യ ആകുന്നത് വലിയൊരു കുറവാണ് എന്നു കരുതുന്നവരുടെ മുഖത്തടിയ്ക്കുന്നതാണ് ഈ പോസ്റ്റ്.
ഫീലിംഗ് കൂലിപ്പണിക്കാരന്റെ കെട്യോള് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..
നിനക്ക് വല്ല സര്‍ക്കാര്‍ ജോലിക്കാരനെ വല്ലോം കെട്ടിക്കുടയിരുന്നോ പെണ്ണെ…… ?എന്തിനാ ചുമ്മാ ചെറുപ്പത്തിലേ കല്യാണം കഴിച്ചു ജീവിതം ബോറാക്കിയത് എന്നൊക്കെ പറയുന്ന എന്റെ ചങ്ക് സുഹൃത്തുക്കള്‍ ആണ് ഈ പോസ്റ്റ് ഇടാന്‍ എന്നെ പ്രകോപിച്ചതു……
സര്‍ക്കാര്‍ ജോലിക്കാര്‍ തന്നെ വേണമെന്ന് പറഞ്ഞു കാത്തു നില്‍ക്കുന്ന നിങ്ങളോടൊക്കെ ഒരു കൂലി പണിക്കാരനെ കെട്ടിയ എന്റെ ചില നല്ല നല്ല അനുഭവങ്ങള്‍ ഞാന്‍ ഇവിടെ പങ്ക് വയ്ക്കട്ടെ…അതിനു മുന്നേ എങ്ങനെ ഇത്തരം ജീവിതത്തോട് ഞാന്‍ പൊരുത്തപ്പെടുന്നു എന്നുള്ളതിന്റെ ടിപ്‌സ് പറഞ്ഞു തരാം.
ടിപ്‌സ് no:1 എന്റെ അച്ഛന്‍ ഒരു സാധാരണക്കാരനായ പാവം ചുമട്ടു തൊഴിലാളി ആണ്
ടിപ്‌സ് no:2 സാധരണ കുടുംബത്തില്‍ ജനിച്ചത് കൊണ്ടായിരിക്കാം അച്ഛന്‍ വാങ്ങി തരുന്ന എന്തിലും തൃപ്തി ആയിരുന്നു.
ടിപ്‌സ് 3 ജീവിതത്തില്‍ സ്‌നേഹത്തിനായിരുന്നു ഞാന്‍ ഏറ്റവും വില കല്പിച്ചിരുന്നത്. (അമിതമായി ഉള്ള ആന്മാര്‍തഥ കൊണ്ട് ഒരുപാട് പണി വാങ്ങിയിട്ടും ഉള്ള ആളാണുട്ടോ )
ടിപ്‌സ് no 4 എന്നും എപ്പോളും ഞാന്‍ ആരെയും അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല (ഉള്ളത് കൊണ്ട് ഫ്രീക് ആക്കി അങ്ങ് നടക്കും )ഇനി കാര്യത്തിലേക്കു കടക്കാം സുഹൃത്തുക്കള്‍ കളിയാക്കും പോലെ വളരെ ചെറിയ പ്രായത്തില്‍ വിവാഹിതരായവര്‍ ആണ് ഞാനും എന്റെ കെട്ടിയോനും…പക്ഷെ ഇന്ന് വരെ ഒന്നിന്റെയും വിഷമം ഞാന്‍ അറിഞ്ഞിട്ടില്ല….
കല്യാണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോളാ അറിയുന്നേ ഞാന്‍ ഒരു ഭാര്യ മാത്രമല്ല ഒരു അമ്മയും ആവാന്‍ പോവുക ആണെന്ന്…സന്തോഷത്തിനേക്കാള്‍ ഏറെ ടെന്‍ഷനും ഉണ്ടായിരുന്നു…… മുമ്പിലേക്ക് ഉള്ള ചിലവിന്റെ കാര്യം ഓര്‍ത്തു… അന്ന് രാഹുല്‍ ഏട്ടന്‍ എന്നെ കെട്ടിപിടിച്ചു പറഞ്ഞത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു നീ എന്തിനാ മീനു ടെന്‍ഷന്‍ അടിക്കുന്നെ നിന്റെ രാഹുല്‍ ഏട്ടന്‍ ഇല്ലെന്ന്…..
പിന്നീട് അങ്ങോട്ട് പുതിയ ജീവിതത്തിലേക്കും പുതിയ പുതിയ അനുഭവങ്ങളേകും ഉള്ള നെട്ടോട്ടമായിരുന്നു….. എനിക്ക് നാലാം മാസം ഉള്ളപ്പോള്‍ എങ്ങാനുമാണ് രാഹുല്‍ ഏട്ടന്റെ സുഹൃത്തു മുഗേന ഇപ്പൊ ഉള്ള പണി ടീമിലേക്കു ഉള്ള ആഗമനം.
(തേപ്പിന്റെ പണി) രാവിലെ ഏഴ് മണി തൊട്ടു ഉച്ചയ്ക്ക് 2മണിവരെ. നല്ല രസമാ ശെരിക്കും 11മണിന്റെ ചായ കുടിക്കുമ്പോ എന്നെ ഫോണില്‍ വിളിച്ചു ചോദിക്കും ബെര്‍തെ ഓരോ വിഷേശങ്ങള്‍ ആ ഫോണ്‍ കോള്‍ ശെരിക്കും ഒരു ആശ്വാസമാണ്. എല്ലാ ടെന്‍ഷനും ഇല്ലാതാകാന്‍ ഒരു ഒറ്റമൂലി….
ഏകദേശം 1മണി ആവുമ്പോളേക്കും ഞാനും അമ്മയും ചോറും കറിയും ഒക്കെ ഉണ്ടാക്കി വയ്കും ഞാന്‍ മാത്രം കഴിക്കൂല എന്റെ ഭക്ഷണ സമയം 2 15 ആണ്… ആ സമയ രാഹുല്‍ ഏട്ടന്‍ വരിക. ഗര്‍ഭിണികളായ കുട്ടികള്‍ നേരത്തെ ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞു ഒരു വിധം അറിയുന്നവര്‍ ഒക്കെ എന്നെ വഴക്ക് പറഞ്ഞ കാലം.
സമയം ആയി കഴിഞ്ഞാല്‍ ആളുണ്ടാകും ഞങ്ങളുടെ പണ്ടത്തെ വണ്ടി പാഷന്‍ പ്ലസിന്റെ മുകളില്‍ അങ്ങനെ വരുന്നു ആ വണ്ടി ഏകദേശം 100മീറ്റര്‍ അകലെന്ന് വരുമ്പോള്‍ തന്നെ നമുക്ക് മനസിലാകും ആള് വരുന്നുണ്ടെന്നു അങ്ങനത്തെ ഒരു പ്രത്യേക സൗണ്ട് ആയിരുന്നു….
ആ ഒച്ച കേള്‍ക്കുമ്പോള്‍ ഞാന്‍ പുറത്തിറങ്ങി നിന്നിട്ടുണ്ടാകും… വരുമ്പോള്‍ കയ്യിലേക്കാ നോക്ക കൊറേ ഐറ്റംസ് ഉണ്ടാകും അതില്‍. അത് മൊത്തം തിന്നാലും വിശപ്പ് മാറില്ലായിരുന്നു പാറു ഉള്ളിന്ന് എല്ലാം അടിച്ചു മാറ്റുന്നുണ്ടാകും ചിലപ്പോ എന്ന് പറഞ്ഞു ഞങ്ങള്‍ ചിരിക്കും.
വന്നപാട് ബാക്കി പൈസ എന്റെ കയ്യില്‍ തരും ആ പൈസയ്ക് രാഹുല്‍ ഏട്ടന്റെ വിയര്‍പ്പിന്റെ മണം ആയിരുന്നു….. കയ്യിലും കാലിലുമൊക്കെ നിറയെ സിമെന്റ് പറ്റി നല്ല ചേലുള്ള കോലത്തില്‍ നല്ല സ്‌നേഹ പ്രകടനം കുറച്ച് നേരത്തേക്ക്….
വീട്ടില്‍ ഒച്ചയും അനക്കവും വരിക അപ്പോള….പ്രസവം അടുക്കാറായപ്പോള്‍ ആദ്യത്തെ ഉഷാറൊന്നും ഇല്ലാതായി കയ്യും കാലുമൊക്കെ നല്ല വേദന നില്‍ക്കാനും ഇരിക്കാനും കിടക്കാനും പറ്റാത്ത അവസ്ഥ…പക്ഷെ അപ്പോളൊക്കെ രാഹുല്‍ ഏട്ടന്റെ സാനിധ്യം എനിക്ക് നല്ല ആന്മ വിശ്വാസം തന്നിരുന്നു…
ദിവസങ്ങള്‍ കഴിഞ്ഞു നാളെ ആണ് ആ ദിവസം പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റ് ആവാന്‍ പറഞ്ഞ ദിവസം. എന്നെക്കാള്‍ ടെന്‍ഷന്‍ മൂപ്പര്‍ക്ക് ആയിരുന്നു പൈസയുടെ കാര്യത്തില്‍ ടെന്‍ഷന്‍ ഇല്ല. ഓരോ രണ്ടാഴ്ച കഴിഞ്ഞു ഡോക്ടര്‍ നെ കാണുന്ന പൈസയും മരുന്നിന്റെ പൈസയും… പിന്നെ അല്ലറ ചില്ലറ ചിലവും കഴിച്ചാല്‍ ബാക്കി ഒക്കെ ഞങ്ങള്‍ സ്വരുക്കൂട്ടി വച്ചിരുന്നു..
ആശുപത്രിയില്‍ എത്തി പിറ്റേന്ന് പുലര്‍ച്ചെ ചെറുതായി എന്തൊക്കയോ അസ്വസ്ഥത വന്നു തുടങ്ങി. വിവരം വാര്‍ഡ് സൂപ്രഡിനെ അറിയിച്ചപ്പോള്‍ dr വന്നു നോക്കി ഉടനെ തന്നെ ലേബര്‍ റൂമിലേക്ക് പോകാന്‍ പറഞ്ഞു.
അങ്ങോട്ട് പോവാന്‍ ഉള്ള തിരക്കില്‍ വെള്ള ഉടുപ്പും മുണ്ടും മാറ്റുന്ന സമയം എന്റെ അമ്മേന്റെ വക ഒരു ആക്കി പറയലും ’18)o വയസ്സില്‍ ലേബര്‍ റൂമിലെന്ന്’ എനിക്ക് പ്രത്യേകിച്ച് ചിരി ഒന്നും വന്നില്ല അതിന്റെ ഉള്ളില്‍ കയറിപ്പോ ശെരിക്കും പേടിച്ചു ഞാന്‍ എങ്ങനെ എങ്കിലും അതിന്റെ പുറത്ത് കടന്നാല്‍ മതിയെന്നായി ചെറിയ വേദന വന്നപ്പോള്‍ തന്നെ ഞാന്‍ ഞാന്‍ dr ന്റെ അടുത്ത് പോയി ചോദിച്ചേ എനിക്ക് അവസാനമായി എന്റെ ഹസ്ബന്റിനെ ഒന്ന് കാണിച്ചു തരുമോ എന്ന…..
പക്ഷെ എന്റെ പ്രായത്തിനോടുള്ള വാത്സല്യം എല്ലാവരും എന്നോട് കാണിച്ചിരുന്നു… പ്രസവം സുഖമായി നടന്നു ആഗ്രഹിച്ച പോലെ പെണ്‍ കുഞ്ഞു 3.500 wait.ഒന്നിനും ഒരു കുറവുമില്ല…..ഇപ്പോളും അങ്ങനെ തന്നെ മോള്‍ക്കോ എനിക്കോ ഒന്നിന്റെയും കുറവില്ല.
ഗുണപാഠം 1 കൂലി പണിക്കാരന്റെ ഭാര്യ ആയതു കൊണ്ട് ഞാന്‍ ഗര്‍ഭിണി ആവണ്ടിരുന്നിട്ടില്ല
2 സുഖ പ്രസവം ആവണ്ടിരുന്നിട്ടില്ല
3 കുഞ്ഞിന് തൂക്ക കുറവില്ല
4 പട്ടിണി കിടന്നിട്ടില്ല
5 സ്‌നേഹവും സമാധാനവും ഉണ്ട്….
6 ഞാന്‍ പഴയതിനേക്കാള്‍ നന്നാവുക അല്ലാതെ മോശമായിട്ടില്ല. ജോലി കൂലി ആണെങ്കിലും സര്‍ക്കാര്‍ ജോലി ആണെങ്കിലും സംഭവിക്കാന്‍ ഉള്ളത് സംഭവിക്കും (നല്ലത് ആണെങ്കിലും ചീത്ത ആണെങ്കിലും ) ജോലി നോക്കിയല്ല പങ്കാളിയെ തിരഞ്ഞെടുക്കേണ്ടത് നമ്മുടെ ഇല്ലായിമയെ പോലും പ്രണയിക്കാനും സഹിക്കാനും ഉള്ള കഴിവുള്ള ആളിനെ ആണ്….. സുഖങ്ങള്‍ തേടി മാത്രം പോവുന്നത് കൊണ്ടാണ് ഈ കാലത്തു വിവാഹമോചനങ്ങള്‍ കൂടുന്നത്…..
എല്ലാ സൗഭാഗ്യങ്ങള്‍ ഉണ്ടെങ്കില്‍ പോലും പങ്കാളി ഒരു പെണ്ണ് പിടിയാനോ മദ്യപാനിയോ ആണെങ്കില്‍ തീര്‍ന്നില്ലേ കാര്യം, എന്തും പരസ്പരം സഹിക്കാനും വിട്ടുകൊടുക്കാനും പങ്കിടാനും കഴിവുള്ള ഇണയെ തിരഞ്ഞെടുക്കു…
അവിടെ ആണ് കാര്യം അല്ലാണ്ട് ജോലിയിലോ സമ്പത്തിലോ അല്ല…. പണവും പദവിയും നോക്കി സ്‌നേഹിക്കുവന്റെ കരണം നോക്കി അടിക്കാന്‍ കെല്പുണ്ടാവണം നമുക്ക്. നഗ്‌നനായി വന്ന നമ്മള്‍ തിരിച്ചു പോകുമ്പോള്‍ കൂടെ കൂട്ടുന്നത് ഒരു തുണ്ട് വെള്ള തുണി മാത്രം പിന്നെ എന്തിനീ സര്‍ക്കാര്‍ ജോലി? ഉള്ള ജീവിതം കൂലി പണിക്കാരന്റെ കൂടെ ആണെങ്കിലും ഹാപ്പി.
[ot-video][/ot-video]
Leave a Reply