നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ കാവ്യ മാധവന്റെ മൊഴിയെടുത്തിരുന്നു. എന്നാൽ നടിയെ അറസ്റ്റ് ചെയ്യില്ലെന്നും ഇതിനുവേണ്ട തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

കാവ്യ ദിലീപ് ബന്ധമാണ് മഞ്ജു വാര്യരുമായുള്ള ദിലീപിന്റെ കുടുംബ ബന്ധം തകര്‍ത്തത് എന്നും കാവ്യയുമായുള്ള ബന്ധം മഞ്ജുവിനെ അറിയിച്ചത് ആക്രമിയ്ക്കപ്പെട്ട നടിയായിരുന്നു. ഈ പേരില്‍ ദിലീപിന് നടിയോട് ശത്രുതയായി എന്നാണ് ഗൂഢാലോചനയ്ക്ക് കാരണമായി പറഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സുനിയുമായി കാവ്യയ്ക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിച്ചെങ്കിലും തനിക്ക് അയാളെ അറിയില്ല എന്നാണ് കാവ്യ പറഞ്ഞത്. എന്നാല്‍ അത് തെറ്റാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, കാവ്യയുടെ ലക്ഷ്യയിലേക്ക് സുനി കയറുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചുഎന്നാല്‍ ഇതൊന്നും കാവ്യയെ അറസ്റ്റ് ചെയ്യാന്‍ മാത്രമുള്ള തെളിവുകളല്ല. കാവ്യയ്ക്ക് സുനിയെ പരിചയമുണ്ടെങ്കിലും ഗൂഢാലോചനയില്‍ പങ്കുണ്ട് എന്ന് പറയാന്‍ കഴിയില്ല. ലക്ഷ്യയില്‍ സുനി വന്നെങ്കിലും കാവ്യയെ നേരിട്ട് കണ്ടതിന് തെളിവില്ല.

അതേ സമയം കാവ്യ മാധവന്റെ അമ്മ ഇപ്പോഴും സംശയത്തിന്റെ നിഴലിലാണെന്നാണ് അറിയുന്നത്. ലക്ഷ്യയുടെ സാമ്പത്തിക ഇടപാടുകളും മറ്റും നടത്തുന്നത് ശ്യാമളയാണ്. ശ്യാമളയുടെ കാര്യത്തില്‍ പൊലീസ് ഇതുവരെ കൃത്യമായ നിഗമനത്തില്‍ എത്തിയിട്ടില്ലത്രെ.