നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡിലായ ദിലീപിനെ പിന്തുണച്ച് സിനിമാലോകത്തും രാഷ്ട്രീയ മേഖലയില്‍ നിന്നും നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. വീറും വാശിയുമായി ദിലീപിന് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ വാദിക്കാന്‍ പലരും എത്തി. ചില മാധ്യമങ്ങളെ ദിലീപ് അനുകൂല വാര്‍ത്തകള്‍ നല്‍കി ജനപ്രിയ നായകന്റെ പഴയ ഇമേജ് തിരിച്ചുപിടിക്കാന്‍ ശ്രമം നടക്കുകയാണ്.
ഇതിനിടയിലാണ് കഴിഞ്ഞ ദിവസം കാവ്യാമാധവന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതില്‍ സമര്‍പ്പിച്ചത്. ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ സിനിമാലോകത്ത് വിരുദ്ധാഭിപ്രായങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. അറസ്റ്റ് ഭയന്ന് കാവ്യ നല്‍കിയ ഹര്‍ജിയില്‍ ഭരണകക്ഷിയിലെ പ്രബലപാര്‍ട്ടിയുടെ നേതാവിന്റെ മകന്റെ പേരും പരാമര്‍ശിക്കുന്നതായാണു സൂചന. പ്രമുഖ പ്രവായി മലയാളി വ്യവസായിയുടെ മകളുടെ വിവാഹത്തിന്റെ പ്രധാന നടത്തിപ്പുകാരന്‍ രാഷ്ട്രീയ നേതാവിന്റെ മകനായിരുന്നു. കൂടെ പരസ്യ സംവിധായകനുമുണ്ട്. ഇരുവരുടെയും ചേര്‍ന്നാണ് ദിലീപിനെ നശിപ്പിക്കാനുള്ള ഗൂഢാലോചന നടത്തിയതെന്ന് കാവ്യ പറയുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ സഹായത്തോടെ ദിലീപിനെ കേസില്‍ കുടുക്കി. ഭാര്യയെന്ന നിലയില്‍ തന്നെയും കുടുക്കിയെന്നാണ് കാവ്യയുടെ വാദങ്ങള്‍.
വിവിധ മാധ്യമ സ്ഥാപനങ്ങളുമായി അടുത്ത ബന്ധമാണ് പരസ്യ സംവിധായകനുള്ളത്. സിനിമയെടുക്കാനുള്ള കഴിവിനേക്കാള്‍ മറ്റ് ചിലതിലാണ് ഇയാള്‍ക്ക് വിരുതുള്ളത്. പല വമ്പന്‍ ഗ്രൂപ്പുകള്‍ക്കും സാമ്പത്തികം ഒരുക്കി നല്‍കുന്നതും ഇയാള്‍ക്ക് പ്രധാന പങ്കുണ്ട്. കേരളത്തിലെ വ്യവസായ പ്രമുഖന്റെ മകളുടെ വിവാഹ ചടങ്ങ് ഒരുക്കിയത് കേരളത്തിലെ പ്രധാന നേതാവിന്റെ മകനും ഇയാളും ചേര്‍ന്നാണ്. കുറച്ചു കാലമായി ഇയാള്‍ക്ക് ദിലീപിനോട് പകയുണ്ട്. മഞ്ജു വാര്യര്‍ക്കെതിരായ ഡിവോഴ്സ് പെറ്റീഷനില്‍ ഇയാളെക്കുറിച്ച് പരാമര്‍ശിച്ചതാണ് ഇതിന് കാരണം-മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ കാവ്യ വിശദീകരിക്കുന്നു. ദിലീപിന്റെ ഭാര്യയായതു കൊണ്ട് മാത്രമാണ് തന്നെ കുടുക്കാന്‍ ശ്രമിക്കുന്നതെന്നും ആരോപിക്കുന്നു. ജാമ്യ ഹര്‍ജിയിലെ പരാമര്‍ശങ്ങളില്‍ മഞ്ജുവും സംവിധായകനും ചേര്‍ന്ന് നടത്തുന്ന ഗൂഢാലോചനയാണ് നടക്കുന്നതെന്ന് പറയാതെ പറയുകയാണ് കാവ്യ.
ഇതില്‍ ചില പരാമര്‍ശങ്ങളില്‍ സിനിമാ ലോകം കടുത്ത നിരാശയിലാണ്. എല്ലാവരും ചേര്‍ന്ന് ദിലീപിന്റെ രാമലീല വിജയിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതിനിടെയില്‍ രാഷ്ട്രീയ നേതാവിന്റെ മകന്റെ പേര് വലിച്ചിഴച്ചത് പ്രശ്നങ്ങള്‍ ഗുരുതരമാക്കും. മകനെ വിമര്‍ശിക്കാന്‍ ഇട്ടുകൊടുത്തത് ശരിയല്ലെന്നാണ് ആക്ഷേപം. വെറുതെ രാഷ്ട്രീയ നേതൃത്വത്തെ ദിലീപിന് എതിരെയാക്കുന്നത് മൊത്തം സിനിമാ മേഖലയെ ബാധിക്കും. എങ്ങനേയും ഒരുമിച്ച് പോകേണ്ട സമയത്ത് രണ്ട് വഴിക്ക് നീങ്ങരുത്. നടിയെ ആക്രമിച്ചകേസില്‍ പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് നടി കാവ്യ മാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി അങ്ങനെ സിനിമാ ലോകത്ത് വിരുദ്ധാഭിപ്രായം ഉണ്ടാക്കുകയാണ്.
Leave a Reply