നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ലക്ഷ്യയിലെ ജീവനക്കാരൻ മൊഴി മാറ്റി. മുഖ്യപ്രതിയായ പള്‍സര്‍ സുനി കാവ്യ മാധാവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെത്തിയിരുന്നുവെന്ന മൊഴിയാണ് ജീവനക്കാരന്‍ മാറ്റിയത്. ഇതിനു പിന്നിൽ കാവ്യയുടെ ഇപ്പോഴത്തെ ഡ്രൈവര്‍ സുനിലാണെന്ന് പോലീസ്. ആലപ്പുഴയിലുള്ള മുന്‍ ജീവനക്കാരന്റെ വീട്ടിൽ ഇയാൾ എത്തിയതിന് ശേഷമാണ് മൊഴി മാറ്റിയതെന്ന് പോലീസ് വ്യക്തമാക്കി .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നേരത്തെ കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയെന്നു മെമ്മറി കാര്‍ഡ് അവിടെ കൊടുത്തുവെന്നും പണം കൈപ്പറ്റിയെന്നും പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. ഈ കേസിലെ നിര്‍ണ്ണായക സാക്ഷിയാണ് ലക്ഷ്യയിലെ ജീവനക്കാരന്‍. കാവ്യയുടെ ഡ്രൈവറെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുമെന്നും സൂചനകളുണ്ട്. നാദിര്‍ഷയുടെയും കാവ്യയുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ പരിഗണിക്കും.