നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇപ്പോൾ പുറത്തു വരുന്ന കാര്യങ്ങൾ പല വാർത്തകളും ശരി വയ്ക്കുന്നു. കേസിൽ പോലീസിന്റെ പുതിയ കണ്ടെത്തലുകളും ഇത്തരത്തിൽ തന്നെയാണ്. നടി കാവ്യ മാധവന്റെ കാക്കനാടുള്ള ഷോപ്പിൽ നടത്തിയ റെയ്ഡിൽ നിർണ്ണായക രേഖകൾ പോലീസിന് ലഭിച്ചു. ഒന്നാം പ്രതി പൾസർ സുനി ദിലീപിനയച്ച കത്തിൽ കാക്കനാട് ഷോപ്പ് പരാമർശിക്കപ്പെട്ടിരുന്നു. തുടർന്ന് ദിലീപിനെ ചോദ്യം ചെയ്തതിൽ നിന്നാണ് പോലീസിന് ചില സൂചനകൾ ലഭിച്ചത്. അന്വേഷ്ണ സംഘം താരദമ്പതികൾക്ക് കേസുമായി ബന്ധമുണ്ട് എന്ന് കണ്ടെത്തിയിരുന്നു എന്നാൽ അന്വേഷണം ആ വഴിക്ക് പോയില്ല. ഗൂഢാലോചനയില്ല എന്ന നിലയിലേക്ക് കേസ് വഴിതിരിച്ച് വിടുകയായിരുന്നു പോലീസ്. പോലീസ് റെയ്ഡിൽ സുനി സന്ദർശിച്ചു എന്ന് പറയപ്പെടുന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതായി കണ്ടെത്തി എന്നും പറയപ്പെടുന്നു. യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസ് താര ദമ്പതികളിലേക്ക് നീളുമെന്നുറപ്പായതോടെ കേസ് ഒതുക്കാന്‍ രാഷ്ട്രീയ തലത്തില്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. കൊച്ചി കേന്ദ്രീകരിച്ച് ഗുണ്ടകളുമായി അടുത്തുബന്ധമുള്ള ജനപ്രിയ നടന്‍ ആണ് നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തതെന്ന് സിനിമാ രംഗത്തുള്ളവര്‍ ഉറപ്പിച്ചു പറയുന്നു. എന്നാല്‍, ഭരണ പ്രതിപക്ഷ കക്ഷികളിലെ പ്രമുഖരുമായി അടുത്തുബന്ധം പുലര്‍ത്തുന്ന നടന്‍ കേസ് ഒതുക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. നടിയുമായി 3 വര്‍ഷത്തോളം നീണ്ട കുടിപ്പകയാണ് ഇപ്പോഴത്തെ അക്രമത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. നടിയുമായി സംസാരിച്ച മഞ്ജു വാര്യര്‍ ക്രിമിനല്‍ ഗൂഢാലോചന ഇക്കാര്യത്തില്‍ നടന്നിട്ടുണ്ടെന്ന് സിനിമാ മേഖലയിലുള്ളവര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പരസ്യമായി പറഞ്ഞത് ഇതേ കാരണംകൊണ്ടാണ്. ജനപ്രിയ നടന്റെ അവിഹിതബന്ധം ഭാര്യയെ അറിയിച്ചതാണ് നടിയുമായുള്ള കുടിപ്പകയ്ക്ക് കാരണമായത്. നടിയെ ഭയപ്പെടുത്താനായിരുന്നു ക്വട്ടേഷന്‍ നല്‍കിയതെങ്കിലും പീഡിപ്പിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടു പോവുകയായിരുന്നു. നേരത്തെ പല നടിമാരെയും പള്‍സര്‍ സുനി ഇതേ രീതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ട്.അതിൽ പ്രമുഖ തിരുവല്ലക്കാരി നടിക്കു സമാന സംഭവം നടന്നതും, മാനഹാനി ഭയന്നു നടി തന്നെ പ്രശനം ഒതുക്കിയതും  സിനിമ മേഖലയിൽ ഉള്ളവർക്ക് അറിയാം. അന്നൊന്നും ആരും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നില്ല. ഇപ്രാവശ്യവും കേസുണ്ടാകില്ലെന്നായിരുന്നു സുനിയുടെ പ്രതീക്ഷ.
എന്നാല്‍, ദേശീയതലത്തില്‍ തന്നെ സംഭവം ചര്‍ച്ച ചെയ്യപ്പെട്ടതോടെ സുനിക്കെതിരായ മുന്‍ ആരോപണങ്ങളും അന്വേഷണ വിധേയമാക്കും. തട്ടിക്കൊണ്ടുപോയ സംഘത്തില്‍ സുനി മാത്രമാണ് നടിയെ ഉപദ്രവിച്ചതെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം. മറ്റുള്ളവര്‍ നടിയെ ഉപദ്രവിക്കുന്ന ഫോട്ടോകള്‍ എടുക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് അമ്പതോളം പേരില്‍നിന്ന് അന്വേഷണസംഘം തെളിവ് ശേഖരിച്ചിട്ടുണ്ട്. സിനിമാ മേഖലയിലുള്ളവരെ ചോദ്യം ചെയ്യാനും ആരംഭിച്ചിട്ടുണ്ട്.