നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒന്നാം പ്രതി സുനില്‍കുമാര്‍ പറയുന്ന മാഡം കാവ്യാ മാധവന്റെ അമ്മ തന്നെയെന്ന് പൊലീസ്. തമ്മനത്തെ വില്ല ഇവരുടേതാണ്. അക്രമിച്ച് നടിയുടെ അപകീര്‍ത്തികരമായ വീഡിയോ ചിത്രീകരിച്ച ശേഷം തൊട്ടടുത്ത ദിവസം തന്നെ വീഡിയോയുടെ ഒരു കോപ്പി ഇവര്‍ക്ക് കൈമാറി എന്നാണ് സുനില്‍ കുമാറിന്റെ മൊഴി. വീഡിയോയുടെ മൂന്നു കോപ്പികളാണ് ആലപ്പുഴയിലെ സുഹൃത്തിന്റെ ലാപ്ടോപ്പ് ഉപയോഗിച്ച് എടുത്തത്. അതില്‍ സുനില്‍കുമാര്‍ സൂക്ഷിച്ചിരുന്നത് പൊലീസിന് ലഭിച്ചു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ആ വീഡിയോ കണ്ടെത്താന്‍ കൂടിയാണ് കാവ്യയുടെ അമ്മയുടെ മേല്‍നോട്ടത്തിലുള്ള ലക്ഷ്യയില്‍ തെളിവെടുപ്പ് നടത്തിയത്.   നാദിര്‍ഷ പറഞ്ഞതനുസരിച്ചാണ് വീഡിയോ ശ്യാമളയെ ഏല്‍പ്പിച്ചതെന്ന് സുനില്‍കുമാര്‍ പൊലീസിനോട് പറയുന്നത്. സുനില്‍കുമാറിന്റെ മൊഴി ആദ്യഘട്ടത്തില്‍ പൊലീസ് മുഖവിലയ്ക്കെടുത്തിരുന്നില്ല. എന്നാല്‍ തെളിവുകള്‍ ലഭിച്ചതോടെയാണ് സുനിലിന്റെ മൊഴിയെ കൂടുതലായി പൊലീസ് വിശ്വാസത്തിലെടുത്തത്. ലക്ഷ്യയില്‍ മൂന്നു തവണയാണ് സുനില്‍കുമാര്‍ പോയത്. ആദ്യ രണ്ടു തവണ രണ്ടു ലക്ഷം രൂപ കൈപ്പറ്റാനും പിന്നീട് വീഡിയോ കൈമാറാനും- പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ന് മൂന്നു മണിക്ക് ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശ്യാമളയോടും ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കാസര്‍ഗോഡ് നീലേശ്വരം രാജാറോഡിലെ സുപ്രിയ ടെക്സ്റ്റൈല്‍സ് ഇവരുടെ മേല്‍നോട്ടത്തിലായിരുന്നു. ഈ ബിസിനസ് പരിചയത്തിലാണ് ശ്യാമള വസ്ത്ര വ്യാപാര ശാലയായ ലക്ഷ്യയെ നയിച്ചത്.

Read more.. നടിയെ ആക്രമിച്ചപ്പോൾ പകർത്തിയ നശിപ്പിച്ചെന്നു പറയപ്പെടുന്ന മെമ്മറി കാർഡിൽ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതായി സൂചന; എങ്കിൽ അത് കിട്ടിയത് ലക്ഷ്യയിലെ റെയ്‌ഡിൽ നിന്നോ ?