ജെറിൻ ഡാനിയേൽ

സഹ്യപർവ്വതത്തിന്റെ മടിത്തട്ടിലെ ഒരു മലയോര നഗരമാണ് പത്തനംതിട്ട.പത്തനംതിട്ട എന്ന പേര് ‘പത്തനം’ എന്നും ‘തിട്ട’ എന്നും രണ്ടു നാമങ്ങളുടെ കൂടിച്ചേർന്ന രൂപമാണ്. ഇതിന്റെ അർത്ഥം നദീതീരത്തുള്ള ഭവനങ്ങളുടെ നിര എന്നതാണ്.

നാം എല്ലാവരും കേരളപ്പിറവി ആഘോഷിക്കുന്ന നവംബർ ഒന്നിന് തന്നെ ആണ് പത്തനംതിട്ട ജില്ലയുടെ ജനനവും. 1982 നവംബർ മാസം ഒന്നാം തീയതി ആണു കൊല്ലം ജില്ല വിഭജിക്കപ്പെട്ട് പത്തനംതിട്ട ജില്ല രൂപീകൃതമായത്. പത്തനംതിട്ട പട്ടണമാണ് ഈ ജില്ലയുടെ ആസ്ഥാനം.

പത്തനംതിട്ട നഗരത്തിന്റെ ഏറ്റവും മനോഹരമായ വിശാല ദൃശ്യം കാണാൻ കഴിയുന്ന പ്രദേശമാണ് ചുട്ടിപ്പാറ. 200 അടി ഉയരമുള്ള ഈ പാറക്കൂട്ടം പത്തനംതിട്ടയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. കുന്നിൻ മുകളിൽ, ശിവന് സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രമുണ്ട്. ചെലവരിച്ചപ്പാറ, കാറ്റാടിപ്പാറ, പുലിപ്പാറ എന്നിവയാണ് ചുട്ടിപ്പാറയ്ക്ക് ചുറ്റുമുള്ള മറ്റ് കുന്നുകൾ.

ചിത്രത്തിൻറെ ഇടതുഭാഗത്തായി പ്രകാശം ഒരു നദി പോലെ ഒഴുകുന്നത് കാണാൻ കഴിയും. നഗരത്തിലൂടെ പോകുന്ന വാഹനങ്ങളുടെ പ്രകാശമാണത്. സൂര്യാസ്തമയത്തിന് ശേഷമേ ഇത് ക്യാമറയിൽ പകർത്താൻ കഴിയുകയുള്ളൂ. അതിനായി ചുട്ടിപ്പാറ യുടെ മുകളിൽ മണിക്കൂറുകൾ കാത്തിരുന്നു. കാത്തിരിപ്പ് വെറുതെയായില്ല മനസ്സിൽ ആഗ്രഹിച്ച പോലെ ഒരു ചിത്രം ലഭിച്ചു.


Ⓒ Jerin Daniel Photography

( “Painting our city with Lights” – photo shared by the District collector of Pathanamthitta was shot at 7 ‘o clock in the evening ,with a slow shutter speed, in order to get the light trails of moving vehicles on the road )