സ്റ്റോക്ക് ഓൺ ട്രെന്റിലെ മലയാളികളുടെ ഏക ചാരിറ്റി രജിസ്ട്രേഡ് അസോസിയേഷനായ കേരളാ കൾച്ചറൽ അസോസിയേഷന്റെ സ്റ്റോക്ക്   ഓൺ ട്രെന്റിലെ മലയാളികളുടെ ഏക ചാരിറ്റി രജിസ്ട്രേഡ് അസോസിയേഷനായ കേരളാ കൾച്ചറൽ അസോസിയേഷന്റെ ഓണം പെന്നോണം 2019 മലയാളികൾ ആവേശപൂർവ്വം നെഞ്ചിലേറ്റി. 700 ലധികം പേർ പങ്കെടുത്ത ഓണാഘോഷം, കേരളീയ സംസ്കാരം വിളിച്ചോതുന്ന നൃത്ത വിസ്മയങ്ങളും, വിഭവ സമൃദ്ധമായ ഓണസദ്യയും ഒപ്പം ജനബാഹുല്യം കൊണ്ടും അക്ഷരാർത്ഥത്തിൽ സ്റ്റോക്ക് ഓൺ ട്രന്റിലെ ഓണം വർണ്ണോജ്ജ്വലമായി.

മനസിൽ നിറയെ ആഹ്ലാദവും എന്നും ഓർത്തുവെക്കാനുള്ള അസുലഭ നിമിഷങ്ങളും സമ്മാനിച്ച ഓണാഘോഷം രാവിലെ 10 മണിക്ക് ശ്രീമതി. മിനി ബാബുവിന്റേയും ശ്രീ. ജോബ് കറുകപറമ്പിലിന്റേയും ശ്രീ. ഷൈജു ജേക്കബിന്റേയും നേതൃത്വത്തിൽ പൂക്കളമിട്ട് ആരംഭിച്ചു. ശേഷം നടന്ന പെതുസമ്മേളനം നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്തത് വൈസ് പ്രസിഡന്റ് ശ്രീ. ബിജൂ മാത്യൂസ് ആയിരുന്നു. പ്രസിഡന്റ് ശ്രീമതി. ചന്ദ്രിക ഗൗരിയമ്മയുടെ അഭാവത്തിൽ വൈസ് പ്രസിഡന്റ് ശ്രീ. ബിജൂ മാത്യൂസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉത്ഘാടന യോഗത്തിൽ സെക്രട്ടറി ശ്രീ. സോക്രട്ടീസ് സ്വാഗതം പറയുകയും, മാതാപിതാക്കളുടെ പ്രതിനിധിയായി എത്തിയ റിട്ട: ഹൈസ്കൂൾ അദ്ധ്യാപകൻ ശ്രീ. വർഗ്ഗീസ് പുതുശേരി അവർകൾ ആശംസകൾ അറിയിക്കുകയും ചെയ്തു.ജോ.ട്രഷറർ ശ്രീമതി. സോഫി നൈജോ നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിൽ ട്രഷറർ ശ്രീ. ജ്യോതിസ് ജോസഫ്, അക്കാദമി കോ-ഓഡിനേറ്റർ ശ്രീ. ബിജു മാത്യൂ എന്നിവരും സന്നിഹിതരായിരുന്നു.

പൊതു സമ്മേളനത്തിനു ശേഷം സ്പോർട്സ് കൺവീനർ അനിൽ പുതുശേരിയുടെ നേതൃത്വത്തിൽ നടന്ന സ്ത്രീകളുടെയും കുട്ടികളുടെയും, പുരുഷന്മാരുടെയും ആവേശോജ്ജ്വലമായ വടം വലി ഓണാഘോഷത്തിന് ഇരട്ടി മധുരമേകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം തന്നെ ഫുഡ് ഓർഗനൈസിംഗ് കമ്മറ്റിയംഗങ്ങളായ ശ്രീ. ജോസ് വർഗ്ഗീസിന്റെയും, ശ്രീ. സാബു അബ്രഹമിന്റെയും നേതൃത്വത്തിൽ ചിന്നാസ് കേറ്ററിംഗ് ഒരുക്കിയ ഓണസദ്യ വിഭവ സമൃദ്ധി കൊണ്ടും, രുചി വൈഭവം കൊണ്ടും തിരുവോണത്തിന്റെ പൂർണ്ണ സംതൃപ്തി ഏവർക്കും കൈവന്നു. തുടർന്ന് പ്രോഗ്രാം കോ-ഓഡിനേറ്റർമായ ശ്രീ. ബിനോയ് ചാക്കോയുടെയും ശ്രീ. റിന്റോ റോക്കിയുടെയും നേതൃത്വത്തിൽ കേരള ക്ലാസ്സിക്കൽ ഫ്യൂഷൻ നൃത്ത വിരുന്നിന്റെ അകമ്പടിയോടെ മഹാബലിയെ വരവേറ്റതോടു കൂടി കലാപരിപാടികൾ ആരംഭിച്ചു.

ശ്രീമതി. ദർശിക രാജശേഖരത്തിന്റെയും കലാഭവൻ നൈസിന്റെയും ശിക്ഷണത്തിൽ കെ.സി.എ അക്കദമിയിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ അവതരണ മികവുകൊണ്ടും വ്യത്യസ്തതകൊണ്ടും കലാമൂല്യംകൊണ്ടും ആസ്വാദക ഹൃദയങ്ങളെ കീഴടക്കി. ശ്രീ. സജി ജോസഫ് ചക്കാലയിൽ മഹാബലിയായി വേഷമിട്ടു.പി.ആർ.ഒ. ശ്രീ. സുദീപ് അബ്രാഹം, എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ. ജോസ് ആന്റണി, ശ്രീ. സജി മത്തായി, ശ്രീ. റെജി ജോർജ്ജ്, ശ്രീ. രാജീവ് വാവ എന്നിവർ ആഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചു.

കേരളാ കൾച്ചറൽ അസോസിയേഷന്റെ ക്രിസ്തുമസ്സ്-ന്യൂ ഇയർ ആഘോഷം ജനുവരി 4ന് നടക്കും.