റെജി ജോര്‍ജ്

ഇക്കഴിഞ്ഞ ദിവസം നടന്ന കെസിഎ റെഡ്ഡിച്ച് സ്‌പോര്‍ട്‌സ് ഡേയില്‍ യു.എന്‍.എയ്ക്കും സമരമുഖത്തുള്ള കേരളത്തിലെ മാലാഖമാര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചശേഷം ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് 500 പൗണ്ട് സമാഹരിച്ച് യു.എന്‍.എയ്ക്ക് സാമ്പത്തിക സഹായം എത്തിക്കുവാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തിലാണ് കെസിഎ റെഡ്ഡിച്ച്. പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ്, ട്രഷറര്‍ അഭിലാഷ് സേവ്യര്‍, വൈസ് പ്രസിഡന്റും അലക്‌സാണ്ട്ര ഹോസ്പിറ്റലില്‍ നഴ്‌സുമായ ഷൈബി ബിജുമോന്റെയും നേതൃത്വത്തിലാണ് ഫണ്ട് ശേഖരണം നടന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മാതൃകയായി എന്നും നിലകൊള്ളുന്ന കെസിഎ റെഡ്ഡിച്ചിന്റെ ആറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നിറപ്പകിട്ടായി ഈ ഫണ്ട് ശേഖരണം. മലയാളം മിഷന്‍ പദ്ധതിയുമായി ചേര്‍ന്ന് കുട്ടികള്‍ക്കായി മലയാളം ക്ലാസുകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കെസിഎ റെഡ്ഡിച്ചിന്റെ സാരഥി ജസ്റ്റിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി.