അച്ചായന്‍മാര്‍ അരങ്ങു വാഴുകയും അമ്മമാരുടെ നാട്യ വിസ്മയവും കുരുന്നുകളുടെ കലാവിരുന്നും കെസിഎ സ്‌റ്റോക്ക് ഓണ്‍ ട്രെന്റിന്റെ ക്രിസ്മസും ്യൂഇയറും ആഘോഷത്തിമിര്‍പ്പിലാക്കി. സിയോണ ജ്യോതിസിന്റെ ഈശ്വര പ്രാര്‍ത്ഥനയോടുകൂടി യോഗം ആരംഭിച്ചു. കെസിഎ പ്രസിഡന്റ് ജോസ് വര്‍ഗീസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി അനില്‍ പുതുശേരി സ്വാഗതവും ഡാന്‍സ് ടീച്ചര്‍ ദര്‍ശിത കാര്‍ത്തിക് മുഖ്യാതിഥിയുമായിരുന്നു. സ്‌കൂള്‍ കോഓര്‍ഡിനേറ്റര്‍ ബിനോയി ചാക്കോ, ചന്ദ്രിക, ഗൗരിയമ്മ, സോഫി നിജോ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
കേരളത്തിലെ പ്രളയ ദുരന്തത്തില്‍ അകപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി കെസിഎയുടെ ഓണാഘോഷം മാറ്റിവെച്ച് ഒരു ചാരിറ്റി ഇവന്റായി നടത്തുകയും അതിലൂടെ ലഭിച്ച മുഴുവന്‍ തുകയും കേരളത്തിലെ ദുരിതമനുഭവിച്ച 10 കുടുംബങ്ങളുടെ കണ്ണീരൊപ്പാന്‍ കെസിഎയ്ക്ക് സാധിച്ചു. സഹായഹസ്തങ്ങള്‍ 10 കുടുംബങ്ങള്‍ക്ക് എത്തിച്ചതിന്റഎ ഒരു ദൃശ്യാവിഷ്‌കാരം സോക്രട്ടീസ് പ്രദര്‍ശിപ്പിക്കുകയുണ്ടായി. തുടര്‍ന്ന് കെസിഎയുടെ ട്രഷറര്‍ ജ്യോതിസ് ജോസഫ് കൃതജ്ഞത അര്‍പ്പിച്ചു.
കെസിഎയുടെ കുരുന്നുകള്‍ നടത്തിയ നൃത്ത നാട്യ വിസ്മയങ്ങള്‍ ഏവരുടെയും ഹര്‍ഷാരവം ഏറ്റുവാങ്ങി. തുടര്‍ന്ന് ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങുവാണപ്പോള്‍ ക്രിസ്മസിന്റെയും ന്യൂഇയറിന്റെയും ആഘോഷങ്ങള്‍ ഉച്ചസ്ഥിതിയിലെത്തി. വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടു കൂടി പരിപാടികള്‍ സമാപിച്ചു. പരിപാടിയില്‍ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാവര്‍ക്കും കെസിഎയുടെ നന്ദി അറിയിക്കുന്നു.
Leave a Reply