സ്വന്തം ലേഖകന്‍
ഒരുമയിലാണ് ശക്തി എന്ന് തെളിയിച്ച് കൊണ്ട് രണ്ട് അസോസിയേഷനുകളിലായി നിന്നിരുന്ന വാറ്റ്ഫോര്‍ഡ് മലയാളികള്‍ ഒറ്റ അസോസിയേഷനായി മാറിയതോടെ നിരവധി പ്രവര്‍ത്തന പരിപാടികളാണ് ചുരുങ്ങിയ കാലം കൊണ്ട് തന്നെ കാഴ്ച വയ്ക്കുന്നത്. കേരള കമ്മ്യൂണിറ്റി ഫൌണ്ടേഷന്‍, വാറ്റ്ഫോര്‍ഡ് എന്ന പേരില്‍ ഒറ്റ സംഘടനയായി ഒരേ മനസ്സോടെ ഒന്ന് ചേര്‍ന്ന വാറ്റ്ഫോര്‍ഡ് മലയാളികള്‍ തങ്ങളുടെ ഒരുമയും ഐക്യവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഏറെ ഉപയോഗിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഒന്നായി അധികം കഴിയുന്നതിന് മുന്‍പ് തന്നെ ചാരിറ്റി രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയ കെസിഎഫ്‌ അന്ന്‍ മുതല്‍ യുകെ മലയാളികളുടെ ഏത് ആപത്ഘട്ടത്തിലും കൂടെയുണ്ട്. ഇതിനായി കൂടുതല്‍ ഫണ്ട് ശേഖരിക്കുന്നതിനുള്ള ഒരുക്കത്തിലാണ് സംഘടനയുടെ പ്രവര്‍ത്തകര്‍ ഇപ്പോള്‍.

കലയെയും കായികരംഗത്തെയും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന കെസിഎഫ്‌ ഇത്തവണ രണ്ട് വ്യത്യസ്ത പരിപാടികളിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. ഓള്‍ യുകെ തലത്തില്‍ ബാഡ്മിന്ടന്‍ ടൂര്‍ണ്ണമെന്റും നാട്ടില്‍ നിന്നുള്ള കലാകാരന്മാരെ ഉള്‍പ്പെടുത്തിയുള്ള സ്റ്റേജ് ഷോയുമാണ് ഈ ലക്ഷ്യത്തിനായി ഒരുക്കുന്നത്. രണ്ട് പ്രോഗ്രാമുകളിലും നിന്ന്‍ ലഭിക്കുന്ന ലാഭം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുക എന്നതാണ് ഇവരുടെ ലക്‌ഷ്യം.kcf_logo_final_small

ഏപ്രില്‍ രണ്ടാം തീയതി ഞായറാഴ്ചയാണ് ഓള്‍ യുകെ ബാഡ്മിന്ടന്‍ ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിക്കുന്നത്. യുകെയിലെവിടെ നിന്നുമുള്ള ടീമുകള്‍ക്ക് പങ്കെടുക്കാവുന്ന രീതിയില്‍ ആണ് ടൂര്‍ണ്ണമെന്‍റ് അരങ്ങേറുന്നത്. രണ്ട് കാറ്റഗറികളിലായാണ് മത്സരങ്ങള്‍ നടക്കുക. കായിക രംഗത്തേക്ക് കുടുംബത്തെ ഒന്നടങ്കം കൊണ്ട് വരിക, അതിലൂടെ സമ്പൂര്‍ണ്ണ ആരോഗ്യം കാത്ത് സൂക്ഷിക്കുക എന്ന സന്ദേശവും കൂടി നല്‍കിക്കൊണ്ട് ആണ് കാറ്റഗറികള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതനുസരിച്ച് കാറ്റഗറി ഒന്നില്‍ പങ്കെടുക്കുന്നവര്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവര്‍ ആയിരിക്കണം. ഇതില്‍ ഒരാള്‍ 16 വയസ്സില്‍ താഴെയുള്ള കുട്ടിയും മറ്റെയാള്‍ ഈ കുട്ടിയുടെ പിതാവോ മാതാവോ ആയിരിക്കണം.

രണ്ടാമത്തെ വിഭാഗത്തില്‍ ഉള്ളത് നാല്‍പ്പത് വയസ്സിന് മേല്‍ പ്രായമായ പുരുഷന്മാര്‍ക്ക് ഉള്ള മത്സരങ്ങളാണ്. അതായത് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 1977 ഏപ്രില്‍ മാസത്തിന് മുന്‍പ് ജനിച്ചവര്‍ ആയിരിക്കണം.

ഇരു വിഭാഗങ്ങളിലും 2൦ ടീമുകള്‍ക്ക് വീതമാണ് അവസരം ഉണ്ടായിരിക്കുക. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഇരുപത് ടീമുകള്‍ക്ക് ആണ് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുന്നത്. മത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും ഉണ്ടായിരിക്കുന്നതാണ്. ഒന്നാം സമ്മാനം നേടുന്ന ടീമിന് 15൦ പൗണ്ടും രണ്ടാം സമ്മാനം നേടുന്ന ടീമിന് 75 പൗണ്ടും മൂന്നാം സമ്മാനം നേടുന്ന ടീമിന് 4൦ പൗണ്ടും ക്യാഷ് അവാര്‍ഡ് ആയി നല്‍കുന്നു. കൂടാതെ നാലും അഞ്ചും ആറും സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും.

ഏപ്രില്‍ രണ്ടാം തീയതി ഞായറാഴ്ച കാലത്ത് ൦9.3൦ മുതല്‍ വൈകുന്നേരം ൦4.൦൦ മണി വരെയാണ് മത്സരങ്ങള്‍. ടീമുകള്‍ ൦9.15ന് മത്സര വേദിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ 25 പൗണ്ട് രജിസ്ട്രേഷന്‍ ഫീസ്‌ ആയി നല്‍കേണ്ടതാണ്.

മത്സരവേദിയുടെ അഡ്രസ്സ്:

Francis Combe Academy
Horseshoe Lane
Watford, WD25 7HW

കൂടുതല്‍ വിവരങ്ങള്‍

സണ്ണിമോന്‍ മത്തായി – 07727993229

മാത്യു സെബാസ്റ്റ്യന്‍ – 07475686408

ജോസഫ് എലുകുന്നേല്‍ – 07947829926

ചാള്‍സ് മാണി – 07429522529