സണ്ണിമോന്‍ മത്തായി

യുകെയിലെ മലയാളി അസോസിയേഷനുകളില്‍ പ്രവര്‍ത്തന മികവു കൊണ്ട് പ്രഥമ സ്ഥാനം അലങ്കരിക്കുന്ന കേരള കമ്മ്യൂണിറ്റി ഫൌണ്ടേഷന്‍ വാറ്റ്ഫോര്‍ഡിന്റെ വാര്‍ഷിക പൊതുയോഗവും ട്രസ്റ്റിമാരുടെ തെരഞ്ഞെടുപ്പും ഇന്ന് (22/09/2018, ശനിയാഴ്ച) ഹോളിവെല്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടക്കും. ഇന്ന് വൈകുന്നേരം 06.30 മുതല്‍ 08.30 വരെയാണ് പൊതുയോഗം നിശ്ചയിച്ചിരിക്കുന്നത്. ജനാധിപത്യത്തില്‍ അധിഷ്ഠിതമായി ജനകീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കെസിഎഫിന്‍റെ മുന്‍പോട്ടുള്ള പ്രയാണത്തില്‍ സാരഥ്യം വഹിക്കാനും സഹകരിക്കാനും താത്പര്യമുള്ള എല്ലാവരും ഇന്ന് നടക്കുന്ന മീറ്റിംഗില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.

“കൂടുതല്‍ അദ്ധ്വാനം, കുറച്ച് ശബ്ദം, കൂടുതല്‍ പേര്‍ക്ക് നന്മ” എന്ന മുദ്രാവാക്യവുമായി മുന്നേറുന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ കോണ്ടാക്റ്റ് ചെയ്യാവുന്നതാണ്.

സണ്ണി മത്തായി – 07727993229

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ടോമി ജോസഫ് – 07912219504

സിബി തോമസ്‌ – 07886749305