മലയാളികളടക്കമുള്ള അവിവാഹിതരായ സ്ത്രീകളെ കത്തിമുനയില്‍ ലൈംഗീക അതിക്രമണത്തിന് ഇരയാക്കുന്ന യുവാവിനെ പോലീസ് വെടിവെച്ചിട്ട് പിടികൂടി. ബംഗളുരു ഇലക്ട്രോണിക് സിറ്റിക്ക് അടുത്തുള്ള മടിവാളയില്‍ നിന്ന് ഹൊസൂര്‍ റൂട്ടിനിടെയിലെ പിജികളില്‍ ലൈംഗീകാതിക്രമങ്ങള്‍ തുടര്‍ക്കഥയായതിനു പിന്നാലെയാണ് ഇയാള്‍ പോലീസ് പിടിയിലാകുന്നത്.മാറത്തഹള്ളിയില്‍ നിന്ന് പോലീസ് വെടിവെച്ച് പിടികൂടിയ 30 കാരനായ ശിവരാമ റെഡ്ഡി കുന്ദലഹള്ളി ഗേറ്റിലെ പിജിയില്‍ കയറി 23 വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിയാണ്.
വെറും ഒരു കേസല്ല ഇയാര്‍ക്കെതിരെയുള്ളത്. മൂന്ന് വര്‍ഷത്തിനു മുമ്പ് ഇലക്‌ട്രോണിക്‌സിറ്റിയ്ക്കു സമീപം ജാര്‍ഖണ്ഡ് സ്വദേശിനിയായ 25 കാരിയായ സോഫ്റ്റ് വെയര്‍ എന്‍ജീനീയറെ പീഡിപ്പിച്ച കേസിലും ഇയാളാണ് പ്രതി.

ഇന്‍ഫോസിസ്, ബയോകോണ്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രോണിക് സിറ്റിക്ക് സമീപമാണ് പീഡന പരമ്പര ഇയാള്‍ നടത്തി വന്നത്.ഈ പ്രദേശത്ത് മലയാളികള്‍ ധാരാളം താമസിക്കുന്നതിനാല്‍ ഇത്തരം വാര്‍ത്തകള്‍ കുടുതല്‍ ആശങ്കയാണ് ഉയര്‍ത്തുന്നത്. അവിവാഹിതരായ സ്ത്രീകളെയാണ് ഇയാള്‍ക്ക് പ്രിയം. അതും പേയിങ് ഗെസ്റ്റ് (പിജി) കളായി താമസിക്കുന്ന പെണ്‍കുട്ടികളെ ഒരുപാട് ഇഷ്ടം. പിജികളില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ പലപ്പോഴും കത്തിമുനയില്‍ നിര്‍ത്തിയാണ് പീഡനത്തിനിരയാക്കിയിരുന്നത്. ആന്ധ്ര സ്വദേശിയായ ശിവരാമറെഡ്ഡി മുപ്പത്തഞ്ചോളം പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയിട്ടുണ്ട് എന്നാണ് പോലീസിന്റെ വിശദീകരണം. ഇതില്‍ പരാതി പെടാത്ത മലയാളി പെണ്‍കുട്ടികലും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.

ഇതില്‍ അഡുകോഡി, ബെന്നാര്‍ഘട്ട, അനേക്കല്‍, വര്‍ത്തൂര്‍, എച്ച്എഎല്‍ എന്നീവിടങ്ങളിലുള്‍പ്പെടെ 16 കേസുകളില്‍ ഇയാള്‍ക്കെതിരെ തെളിവുകളുണ്ടെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പിജികളില്‍ ഒറ്റയ്ക്ക് താമസിച്ച് വന്നിരുന്ന പെണ്‍കുട്ടികളാണ് അക്രമത്തിന് ഇരകളായവരില്‍ അധികവും. പീഡനത്തിനിരയാക്കിയ ശേഷം ഭീക്ഷണിപ്പെടുത്തി പണവും മൊബൈലും ഉള്‍പ്പെടെയുള്ളവ കവരുന്നതും ഇയാളുടെ ശീലമായിരുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ മാറത്തഹള്ളി ഔട്ടര്‍ റിങ് റോഡിനു സമീപം കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് ശിവരാമ റെഡ്ഡിയെ പോലീസ് വെടിവെച്ചിട്ടത്.