ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് സഹതാരമായ യുസ്‌വേന്ദ്ര ചഹലിനെ മലയാളം പഠിപ്പിച്ച് സഞ്ജു സാംസൺ. മലയാളം പഠിപ്പിക്കുക മാത്രമല്ല മാമുക്കോയ തകർത്തഭിനയിച്ച ‘കീലേരി അച്ചു’വെന്ന കഥാപാത്രത്തെ റീൽസിലൂടെ അഭിനയിക്കുകയും ചെയ്‌ത്‌ കൈയടി വാങ്ങുകയാണ് ഇരുവരും. രസകരമായി അവതരിപ്പിച്ച വീഡോയോയിൽ ചഹലാണ് കീലേരി അച്ചുവായി എത്തുന്നത്.

മറുഭാഗത്ത് ജയറാം അവതരിപ്പിച്ച കഥാപാത്രമായി സഞ്ജു സാംസണും എത്തുന്നു. വീഡിയോയുടെ അവസാനം ചഹലിന് ‘തഗ് ലൈഫ്’ പരിവേഷവും നൽകാൻ അവർ മറന്നിട്ടില്ല. നിരവധി ആരാധകരാണ് വീഡിയോ പങ്കുവച്ച് രംഗത്ത് വന്നിരിക്കുന്നത്. നേരത്തെയും ചഹലിന്റെ റീൽസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

 

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

View this post on Instagram

 

A post shared by Sanju V Samson (@imsanjusamson)