ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിയും കേജരിവാളും ഉന്നയിച്ച ആരോപണങ്ങള്‍ സത്യമാണെന്ന് വീണ്ടും തെളിയുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനുകളില്‍ വ്യാപക ക്രമക്കേട് നടന്നെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മധ്യപ്രദേശില്‍ ഏപ്രില്‍ 9 ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്‍പായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ നടത്തിയ പരിശോധനയില്‍ ആണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.
അധികാരം ഉപയോഗിച്ച് വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് നടത്തി എല്ലാ വോട്ടും ബിജെപിയുടെ അക്കൗണ്ടില്‍ ആക്കുന്നു എന്ന ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന തെളിവുകള്‍. നേരത്തെ യു പി തെരഞ്ഞെടുപ്പിൽ ബി ജെ പി തിരിമറി കാണിച്ചിട്ടുണ്ടെന്ന് മായാവതി ആരോപിച്ചിരുന്നു. ബാലറ്റ് പേപ്പര്‍ വോട്ടിംഗ് സംവിധാനം തിരിച്ച് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട്  കെജ്‌രിവാളും രംഗത്ത് വന്നു.


മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്‍പ് വോട്ടിങ് മെഷീനില്‍ നടത്തിയ പരിശോധനയില്‍ തിരിമറി കണ്ടെത്തിയ വിഷയത്തില്‍ വിശദീകരണമാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വിഷയത്തില്‍ വൈകീട്ടോടെ ജില്ലാ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പോള്‍ പാനല്‍ അറിയിച്ചു. അട്ടിമറി അന്വേഷിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു.

ആം ആദ്മി പാര്‍ട്ടിയുടെ ആവശ്യത്തെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ച വോട്ടിങ് മെഷീനുകളില്‍ വ്യാപക ക്രമക്കേട് നടന്നെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പിന് മുന്‍പായി ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്.

പരിശോധനയില്‍ ആര്‍ക്ക് വോട്ട് ചെയ്താലും എല്ലാ വോട്ടും ബി.ജെ.പിക്ക് മാത്രം ലഭിക്കുന്ന തരത്തില്‍ സജ്ജീകരിച്ച വോട്ടിങ് മെഷീനാണ് പിടിക്കപ്പെട്ടത്. മണ്ഡലത്തില്‍ പരിശോധന നടത്തിയ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സലീന സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. ഇവര്‍ പരിശോധന നടത്തുന്നതിന്റെ വീഡിയോയും ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇക്കാര്യം വാര്‍ത്ത ആക്കരുതെന്നും തങ്ങള്‍ ജയിലില്‍ പോകേണ്ടി വരുമെന്നുമായിരുന്നു ഉദ്യോഗസ്ഥ പ്രതികരിച്ചത്. വീഡിയോയിയില്‍ സിങ്ങിനൊപ്പം നിരവധി ഉദ്യോഗസ്ഥരും വോട്ടിങ് മെഷീന്റെ വിശ്വാസ്യത അറിയാനായി പരിശോധനയില്‍ പങ്കെടുത്തിട്ടുണ്ട്. വിവി.പി.എ.പി മെഷീന്റെ സഹായത്തോടെ വോട്ടിങ് മെഷീനല്‍ ഓരോ സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെയും വോട്ട് രേഖപ്പെടുത്തുമ്പോള്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് പേപ്പര്‍ റെസീപ്റ്റില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് രേഖപ്പെടുത്തിയതായി കാണിക്കുന്നത്.

Read more.. വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം പകര്‍ത്തിയ യുവതി അറസ്റ്റില്‍; കമ്പിയില്‍ തൂങ്ങികിടന്നു സ്ത്രീ സഹായത്തിനായി നിലവിളിച്ചപ്പോഴും യുവതി രക്ഷിക്കാന്‍ ശ്രമിക്കാതെ വീഡിയോ എടുത്ത്

വോട്ട് ചെയ്തത് ആര്‍ക്കെന്ന് വോട്ടര്‍ക്ക് അറിയാന്‍ കഴിയുന്ന രസീത് സംവിധാനം ഉള്‍പ്പെടുത്തിയിട്ടുള്ള വി.വി.പാറ്റ് മെഷീനില്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്ത് വന്നത്. വോട്ടിങ് മെഷീനില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ നമ്പര്‍ ഒന്നാമതായിരുന്നു. എന്നാല്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ നാല് എന്ന നമ്പര്‍ അടിച്ചപ്പോള്‍ ലഭിച്ച പ്രിന്റ് ഔട്ടില്‍ ബി.ജെ.പിയുടെ താമരചിഹ്നവും സ്ഥാനാര്‍ത്ഥിയായ സത്യദേവ് പചൗരിയെന്ന പേരും ലഭിച്ചു. അതിന് ശേഷം ഒന്നാം നമ്പര്‍ അടിച്ചപ്പോഴും ബി.ജെ.പി തന്നെ വോട്ട് വീഴുകയായിരുന്നു. ഏത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്താലും അത് ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വരുന്ന രീതിയിലായിരുന്നു വോട്ടിങ് മെഷീന്റെ പ്രവര്‍ത്തനം. ഓരോ വോട്ടും ബി.ജെ.പിക്ക് അനുകൂലമാകുന്ന രീതിയിലാണ് വോട്ടിങ് മെഷീനില്‍ സെറ്റ് ചെയ്തത്. ആദ്യ നമ്പറില്‍ അമര്‍ത്തുമ്പോഴും അവസാനത്തെ നമ്പറില്‍ അമര്‍ത്തുമ്പോഴുമെല്ലാം വോട്ട് വീഴുന്നത് ബി.ജെ.പിക്ക് തന്നെ.

വീഡിയോ കാണുക

Read more.. ഒരു മിസ്സ്ഡ് കോളിൽ തുടങ്ങിയ സൗഹൃദം , വിവാഹിതയായ യുവതി എത്തിച്ചത് കഞ്ചാവ് കടത്തിൽ; ഒടുവിൽ പിടിയിലാക്കുമ്പോൾ ഞെട്ടിയത് സ്വന്തം നാട്ടുകാർ