ക്രിസ്റ്റി കുര്യാക്കോസ്. പൊളിറ്റിക്കല്‍ ഡെസ്‌ക്.
കോഴിക്കോട്. ധര്‍മ്മജന്റെ തിരെഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. സുഹൃത്ത് രമേഷ് പിഷാരടിക്കൊപ്പമാണ് ധര്‍മ്മജനെത്തിയത്. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ തുറന്ന ജീപ്പിലാണ് പ്രവര്‍ത്തകര്‍ മണ്ഡലത്തിലേയ്ക്കാനയിച്ചത്. ജീപ്പിന് മുമ്പിലും പിറകിലുമായി നൂറ് കണക്കിന് പ്രവര്‍ത്തകരുടെ ബൈക്ക് റാലിയും ഒപ്പം പ്രിയ സ്ഥാനാര്‍ത്ഥിയെ കാണാന്‍ വീട്ടമ്മമാരടക്കം റോഡിനിരുവശത്തും നൂറ് കണക്കിനാളുകള്‍ തടിച്ചുകൂടിയിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഹാള്‍ പ്രമുഖ നേതാക്കളെയും പ്രവര്‍ത്തകരെയും കൊണ്ട് നിറഞ്ഞിരുന്നു. താരപരിവേഷമില്ലാതെ ബഹുജന റാലിയോടെ ആദ്യ ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ