ബി ജെ പി ക്ക് ഇതുവരെയും എളുപ്പത്തിൽ കയ്യെത്തി പിടിക്കാൻ ഒരു സ്പേസും കൊടുക്കാത്ത സംസ്ഥാനമാണ് കേരളം. സംഘപരിവാറിന്റെ പ്രധാന ആയുധമായ വർഗീയത അവർ പല തവണയായി കേരളത്തിൽ പയറ്റി എങ്കിലും പ്രബുദ്ധരായ കേരള ജനത അത് തിരിച്ചറിഞ്ഞു ബി ജെ പി യെ ഒരു കയ്യകലത്തിൽ തന്നെ നിർത്തി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വർഗീയ ദ്രുവീകരണം നടത്തി താത്കാലികമായ മുന്നേറ്റം ഉണ്ടാക്കാൻ ബി ജെ പി ക്കു കഴിഞ്ഞെങ്കിലും കേരളത്തിൽ ഒരു ചെറു ചലനം പോലും ഉണ്ടാക്കാൻ അവരുടെ വർഗീയ അജണ്ടകൾ കൊണ്ട് സാധിച്ചിട്ടില്ല എന്നത് ബി ജെ പി കേന്ദ്ര നേതൃത്വത്തെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്

വർഗീയ ദ്രുവീകരണം കൊണ്ട് കേരളത്തിൽ വേരുറപ്പിക്കാൻ സാധിക്കില്ല എന്ന് മനസിലാക്കി തന്നെ ബി ജെ പി അവരുടെ അടുത്ത അജണ്ട ഇറക്കി . പണം കൊടുത്ത് നേതാക്കന്മാരെ വിലക്ക് വാങ്ങാൻ ശ്രമിച്ചു എങ്കിലും അതും പരാജയപ്പെട്ടു. വർഗീയ അജണ്ട കേരളത്തിൽ വിലപ്പോകില്ല എന്ന് മനസിലാക്കി തന്നെ അവർ മതേതരത്വത്തിന്റെ കപട മുഖം മുടി അണിഞ്ഞു അടുത്ത തന്ത്രവുമായി ഇറങ്ങി. അതിന്റെ ഭാഗമായുള്ള ആദ്യ പരിപാടിയായിരുന്നു അൽഫോൻസ് കണ്ണന്താനത്തിന്റെ കേന്ദ്ര മന്ത്രിസ്ഥാനം. ന്യൂന പക്ഷ വിഭാഗത്തിന് മന്ത്രി സ്ഥാനം കൊടുത്തു മതേതര മുഖം മുടി അണിയാനുള്ള ശ്രമം പക്ഷെ കേരളത്തിലെ ബി ജെ പി യുടെ അടിത്തറ ഇളക്കുന്ന അവസ്ഥയിലേക്കാണ് എത്തിച്ചേർന്നിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുമ്മനം രാജശേഖരൻ മുതൽ ശോഭാ സുരേന്ദ്രൻ വരെ കുറെ കാലമായി അലക്കി തേച്ചു വച്ചതാണ് കേന്ദ്രമന്ത്രി കുപ്പായം. ഒരിക്കൽ അത് തേടിയെത്തും എന്ന പ്രതീക്ഷയിൽ ആവുന്നത്ര വർഗീയ വിഷവും ചീറ്റി കേരളത്തിൽ അങ്ങോളം ഇങ്ങോളം നടക്കുമ്പോളാണ് അപ്രതീക്ഷമായി മണ്ണും ചാരി നിന്ന കണ്ണന്താനം വന്നു മന്ത്രി കുപ്പായവും കൊത്തി പറന്നത്. കടുത്ത അമര്ഷമാണ് ബി ജെ പി നേതാക്കൾക്ക് ഈ നടപടിയിൽ ഉണ്ടായതു. ഇന്നലെ വന്ന സുരേഷ്‌ഗോപി എം പി സ്ഥാനവും. ഇന്ന് വന്ന കണ്ണന്താനം മന്ത്രി സ്ഥാനവും കൊണ്ടുപോയി. പാർട്ടിക്ക് വേണ്ടി വര്ഷങ്ങളായി കഷ്ടപ്പെടുന്നവർ നോക്ക് കുത്തികളും ആയി. കേന്ദ്ര മന്ത്രി സ്ഥാനം കണ്ണന്താനത്തിന് ലഭിച്ച അന്ന് ശ്മശാന മൂഹതയായിരുന്നു മാരാർജി ഭവനിൽ .

ഇനിയും ഈ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടു കാര്യമില്ല എന്ന് മനസിലാക്കി ഒരു പ്രബല വിഭാഗം പാർട്ടി വിടാൻ ശക്തമായ നീക്കങ്ങൾ നടത്തുന്നു . ബി ജെ പി യുടെ അണികളും അസംതൃപ്തരാണ് . വർഗീയ വാദികളായ ബി ജെ പി അണികൾക്കും ഒരിക്കലും ഉൾകൊള്ളാൻ പറ്റാത്ത തീരുമാനം ആയിരുന്നു കണ്ണന്താനത്തിന്റെ മന്ത്രി സ്ഥാനം. വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലാണ് തങ്ങളുടെ അവസാന അടവും പിഴച്ച കേന്ദ്ര നേതൃത്വം.