ആർപ്പോ…. ഇറോ ഇറോ ഇറോ …… കുട്ടനാടിന്റെ ഹൃദയങ്ങളിൽ വള്ളവും വഞ്ചി പാട്ടും ഇല്ലാത്ത കാലത്തേ പറ്റി ചിന്തിക്കാൻ പറ്റില്ല, അത് ആ ജനതയുടെ സംസ്‍കാരത്തിൽ അലിഞ്ഞു ചേർന്നതാണ്. അതിനു പൊലിമയേകാൻ ഇതാ സംസ്ഥാനത്ത് ഐപിഎല്‍ , ഐഎസ്എല്‍ മാതൃകയില്‍ വള്ളംകളി ലീഗിന് കളമൊരുങ്ങുന്നു. രണ്ട് മാസത്തിനിടെ നടക്കുന്ന അഞ്ചു വള്ളംകളികൾ ചേർത്ത് കേരള ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കാനാണ് ആലോചന. വള്ളംകളി സംബന്ധിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അടുത്തയാഴ്ച സര്‍ക്കാര്‍ പരിഗണിക്കും
ക്രിക്കറ്റിന്‍റെയും ഫുട്ബോളിന്‍റെയും ഭാവി മാറ്റിയെഴുതിയ ലീഗ് മല്‍സരങ്ങളുടെ മാതൃക ഓളപ്പരപ്പിലേക്കും. എല്ലാവര്‍ഷവും ചെറുതും വലുതുമായ അനേകം വള്ളംകളി മല്‍സരങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. ഇവയെ കോര്‍ത്തിണക്കി ലീഗ് മല്‍സരമാക്കാനാണ് ബോട്ട് റേസ് സൗസൈറ്റി ആലോചിക്കുന്നത്. രണ്ടുമാസം നീണ്ടുനിൽക്കുന്ന വള്ളംകളി ലീഗെന്ന ആശയം വിദഗ്ധ സമിതിയാണ് മുന്നോട്ട് വച്ചത്. ഓരോ മുന്നേറ്റവും നടത്തുന്ന വള്ളങ്ങള്‍ക്ക് പോയിന്‍റുകള്‍ നിശ്ചയിക്കുന്നതോടെ ആവേശം കൂടുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു
രണ്ടുമാസം നീളുന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന വള്ളത്തെ ലീഗ് ചാംപ്യനാക്കും. വള്ളംകളിയെ ഒറ്റക്ക് മാര്‍ക്കറ്റുചെയ്യന്നതിലും നന്നായി ലീഗ് മാതൃകയില്‍ വിനോദ സഞ്ചാരികള്‍ക്കു മുന്നില്‍ അവതരിപ്പിക്കാമെന്ന സാധ്യതയുമുണ്ട്. വള്ളംകളി സംഘാടകനും മുൻ എംഎൽഎയുമായ സി.കെ. സദാശിവന്‍റെ നേതൃത്വത്തിലുള്ള വിദഗ്തസമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്. ഈ വർഷത്തെ നെഹ്റുട്രോഫിയോടെ കേരള ബോട്ട് റേസ് ലീഗ് ആരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. അടുത്ത ബുധനാഴ്ച തിരുവനന്തപുരത്തു ചേരുന്ന യോഗം ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കും.
Leave a Reply