സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ മൂന്ന് പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 485 ആയി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരും രണ്ട് പേര്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗം വന്നത്. അതെസമയം ഇന്ന് നാലുപേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. രോഗമുക്തരായവരില്‍ രണ്ട് പേര്‍ കണ്ണൂരിലും രണ്ട് പേര്‍ കാസര്‍കോടുമാണ്. നിലവില്‍ 123 പേര്‍ ചികിത്സയിലുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംസ്ഥാനത്ത് ആകെ 20,7773 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 20,255പേരും, ആശുപത്രികളില്‍ 518 പേരും നിരീക്ഷണത്തിലുണ്ട്. ഇന്ന് 151 പേരെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇതുവരെ 23, 980 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ ഇതില്‍ 23,277 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.