ശ്രീലങ്കയില്‍നിന്ന് ബോട്ടില്‍ 15 ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ എസ്) ഭീകരര്‍ ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങിയതായി കേന്ദ്ര ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. കേരളതീരത്ത് കനത്ത ജാഗ്രതപാലിക്കാൻ കേന്ദ്ര ഇൻ്റലിജൻസ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്നിവ നിര്‍ദ്ദേശം നൽകി. 15 പേരടങ്ങുന്ന സംഘം ബോട്ടിലാണ് പുറപ്പെട്ടുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നാവികസേനയും തീരസംരക്ഷണസേനയും തീരദേശ പൊലീസും കടല്‍ പട്രോളിങ് ശക്തമാക്കി. സേനയുടെ എല്ലാ കപ്പലുകളും ഡോര്‍ണിയര്‍ വിമാനങ്ങളും നിരീക്ഷണം നടത്തുന്നുണ്ട്. ബോട്ട് പട്രോളിങ് ശക്തമാക്കാനും കടലോര ജാഗ്രതാസമിതി അംഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും വിവരം നല്‍കണമെന്നും തീരസുരക്ഷാമേധാവി നിര്‍ദേശിച്ചിട്ടുണ്ട്. ആഴക്കടലിലും തീരക്കടലിലും പരിശോധന തുടരുന്നതായി വിഴിഞ്ഞം തീരസംരക്ഷണസേനയുടെ കമാന്‍ഡര്‍ വി കെ വര്‍ഗീസ് പറഞ്ഞു. ശ്രീലങ്കയിലെ സമീപകാല സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ തീരമേഖലയിൽ കർശനമായ സുരക്ഷാ വേണമെന്നും രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കടലിൽ മത്സ്യബന്ധനത്തിനായി പോകുന്ന മത്സ്യത്തൊഴിലാളികൾക്കും കടലോര ജാഗ്രതാ സമിതി പ്രവർത്തകർക്കും ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നിർദേശം രഹസ്യാന്വേഷണ ഏജൻസികൾ കൈമാറിയിട്ടുണ്ട്. സംശയാസ്പദമായ സാഹചര്യത്തിൽ ബോട്ട് കാണപ്പെടുകയാണെങ്കിൽ ഉടൻ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.