വാട്‌ഫോഡ്: പുതുതായി രൂപീകരിച്ച കേരള കമ്യൂണിറ്റി ഫൗണ്ടേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും ക്രിസ്തുമസ് പുതുവത്സരാഘോഷവും നാളെ (ഞായറാഴ്ച) 3 മണിമുതല്‍ 9 വരെ ഹോളിവെല്‍ കമ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. ചുരുങ്ങിയ സമയം കൊണ്ട് യു കെ മലയാളികളുടെ പ്രശംസ പിടിച്ചുപറ്റിയ സംഘടനയുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര താരം ഭാമ നിര്‍വഹിക്കുമ്പോള്‍ ലൊഗൊ പ്രകാശനം ടി.ഹരിദാസ് (ഹൈക്കമ്മീഷന്‍ ഓഫ് ഇന്ത്യ, ലണ്ടന്‍) നിര്‍വഹിക്കും. തുടര്‍ന്ന് നൃത്തവും കോമഡിയും സംഗീതവും കോര്‍ത്തിണക്കി ചലച്ചിത്രതാരം ഭാമ, പിന്നണി ഗായകരും ഐഡിയ സ്റ്റാര്‍ സിംഗര്‍ താരങ്ങളുമായ വില്യം ഐസ്സക്, ഡെല്‍സി നൈനാന്‍, അബ്ബാസ്, കൊമേഡിയന്‍ സാബു തിരുവല്ല തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന താരനിശ കാണികള്‍ക്ക് പുത്തന്‍ ദൃശ്യവിസ്മയമൊരുക്കും.
12.50, 7.50 എന്ന രീതിയിലാണ് യഥാക്രമം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥം നടത്തുന്ന പ്രസ്തുത പരിപാടിയുടെ നീക്കിയിരിപ്പ് തുക മുഴുവന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇനിയും ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലാത്തവര്‍ ഉടന്‍ തന്നെ ബുക്ക് ചെയ്തു തങ്ങളുടെ സീറ്റ് ഉറപ്പിക്കേണ്ടതാണ്. വിപുലമായ പാര്‍ക്കിങ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഡ്രസ്
ഹോളിവെല്‍ കമ്യൂണിറ്റി സെന്റര്‍
ടോള്‍പിട്ട്‌സ് ലെയ്ന്‍
വാട്‌ഫോട്
WD18 9QD