കേരള കോണ്‍ഗ്രസ് (എം) നിയമസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. പാര്‍ട്ടി മത്സരിക്കുന്ന 12 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാലാ മണ്ഡലത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി തന്നെ വീണ്ടും മത്സരിക്കും.
ഇടുക്കിയില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ വീണ്ടും ജനവിധി തേടും. പാര്‍ട്ടിയുടെ നിലവിലെ അഞ്ച് എംഎല്‍എമാരും തങ്ങളുടെ സിറ്റിങ് സീറ്റുകളില്‍ തന്നെ മത്സരിക്കുമെന്ന് നേതൃത്വം അറിയിച്ചു. കടുത്തുരുത്തിയില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മിയും ഇരിക്കൂറില്‍ മാത്യു കുന്നപ്പള്ളിയും സ്ഥാനാര്‍ഥികളാകും.
ചാലക്കുടിയില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച നഗരസഭാ കൗണ്‍സിലര്‍ ബിജു ചിറയത്താണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, പൂഞ്ഞാര്‍, റാന്നി, തൊടുപുഴ, പിറവം, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലുമുള്ള സ്ഥാനാര്‍ഥികളെ കൂടി ഉള്‍പ്പെടുത്തി പൂര്‍ണ പട്ടികയാണ് പാര്‍ട്ടി പുറത്തിറക്കിയത്.











Leave a Reply