കോതമംഗലം: കേരള കോണ്ഗ്രസ്-എമ്മിൽ തർക്കങ്ങൾ നടക്കുന്നതിനിടെ മുൻ മന്ത്രിയും പാർട്ടി ഉന്നതാധികാര സമിതിയംഗവുമായ ടി.യു. കുരുവിളയുടെ കോതമംഗലം ചേലാട് തോന്പ്രയിൽ വീട് നേതാക്കളുടെ സംഗമവേദിയായി. കുരുവിള-ചിന്നമ്മ ദന്പതികളുടെ അറുപതാം വിവാഹ വാർഷിക ദിനാഘോഷത്തിനാണു ചേരിതിരിവു മറന്നു നേതാക്കൾ ഒത്തുചേർന്നത്. പി.ജെ. ജോസഫ്, ജോസ് കെ. മാണി തുടങ്ങിയവർക്കു പുറമെ കേരള കോണ്ഗ്രസ്-എമ്മിൽനിന്നു വിട്ടുപോയ ഫ്രാൻസിസ് ജോർജ് കൂടിയെത്തിയതോടെ സംഗമവേദി ഉഷാറായി. നേതാക്കൾ പരസ്പരം ഹസ്തദാനം നടത്തുകയും ആശ്ലേഷിക്കുകയും ചെയ്തു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ള പ്രമുഖരും ചടങ്ങിനെത്തി.
Leave a Reply