തിരുവനന്തപുരം: കെ എം മാണി അനുസ്മരണച്ചടങ്ങില്‍ പാര്‍ട്ടി ഭാരവാഹികളെ തെരഞ്ഞെടുക്കാനുളള പി ജെ ജോസഫിന്റെ നീക്കത്തിനെതിരെ കോടതിയില്‍ നിന്ന് അനുകൂല വിധി നേടി ജോസ് കെ മാണി വിഭാഗം. അനുസ്മരണച്ചടങ്ങിനിടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കരുതെന്ന് കോടതി ഉത്തരവിട്ടു. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത് ക്രമപ്രകാരം മാത്രമേ നടത്താവൂ എന്നാണ് തിരുവനന്തപുരം നാലാം അഡിഷണല്‍ കോടതിയുടെ ഉത്തരവ്.
പാര്‍ട്ടിയുടെ കൊല്ലം ജില്ലാ സെക്രട്ടറി ബി മനോജ് ആണ് കോടതിയെ സമീപിച്ചത്. പി ജെ ജോസഫിനെ പാര്‍ട്ടിയുടെ താത്ക്കലിക ചെയര്‍മാനായി തെരഞ്ഞെടുത്തിരുന്നു. ഈ അധികാരം ഉപയോഗിച്ച് അദ്ദേഹം പാര്‍ട്ടി പിടിച്ചെടുത്തേക്കുമോയെന്ന ഭയമാണ് ജോസ് കെ മണി വിഭാഗത്തിനുളളത്. അതിനാല്‍ ജോസ് കെ മാണിയുടെ നിര്‍ദേശപ്രകാരം കൊല്ലം ജില്ലാ സെക്രട്ടറി കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.
അതേസമയം പാര്‍ട്ടി നടപടി അറിയാത്ത ആളാണ് കോടതിയില്‍ പോയതെന്ന് പിജെ ജോസഫ് പ്രതികരിച്ചു. ചെയര്‍മാനെ തീരുമാനിക്കുന്നത് സംസ്ഥാന കമ്മിറ്റി ചേര്‍ന്നാണ്.ചെയര്‍മാനെ ഉടന്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജില്ലാ സെക്രട്ടറിയുടെ നടപടിയില്‍ ജോസ് കെ മാണി പ്രതികരിച്ചില്ല.
Leave a Reply