കോട്ടയം: കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ നേതൃപ്രതിസന്ധി പരിഹരിക്കാനൊരുങ്ങി കേരളാ കോണ്‍ഗ്രസ് എം. കെ.എം മാണി വഹിച്ചിരുന്ന സുപ്രധാന പദവികള്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് കൈമാറാനാകും ആദ്യഘട്ടത്തില്‍ തീരുമാനമുണ്ടാവുക. പിന്നീടാവും ചെയര്‍മാന്‍ സ്ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍. സുപ്രധാന സ്ഥാനങ്ങള്‍ക്കായുള്ള മത്സരം കേരള കോണ്‍ഗ്രസിനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് സൂചന.

വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫിന് ലോക്‌സഭ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധി ഇതുവരെ അവസാനിച്ചിട്ടില്ല. തോമസ് ചാഴിക്കാടന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ജോസ്. കെ മാണി വരണമെന്ന് നിര്‍ദേശിക്കുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ പി.ജെ. ജോസഫ് ഗ്രൂപ്പ് ഇടയും. പി.ജെ ജോസഫിന് മാണി അര്‍ഹിച്ച പരിഗണന നല്‍കിയിരുന്നില്ലെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. മാണിയുടെ വിയോഗിത്തോടെ പി.ജെ ജോസഫ് പാര്‍ട്ടിയില്‍ വലിയ സ്വാധീനമുള്ള നേതാവാകുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പി.ജെ ജോസഫ് വിഭാഗം ചെയര്‍മാന്‍ സ്ഥാനത്തിനായി അവകാശമുന്നയിച്ചാല്‍ കാര്യങ്ങള്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് തീര്‍ച്ചയാണ്. ജോസഫിനെ പിന്തുണക്കാന്‍ പാര്‍ട്ടിയിലെയും യു.ഡി.എഫിലെയും ഒരുവിഭാഗം കരുനീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ലോക്‌സഭ സീറ്റ് നിഷേധിച്ചപ്പോള്‍ പാര്‍ട്ടിയില്‍ ഉണ്ടാകുമായിരുന്ന പിളര്‍പ്പ് ഒഴിവാക്കി മുന്നണിമര്യാദ പൂര്‍ണമായും പാലിച്ച ജോസഫിനെ നേതൃസ്ഥാനത്ത് അവരോധിക്കാനാണ് പ്രബല വിഭാഗത്തിന് താല്‍പര്യം.