സ്വിസർലാൻഡ് ബാസലിലെ മലയാളി സൗഹൃദ കൂട്ടായ്മയിൽ നിന്നും 16 പേർ ഒത്തുചേർന്ന് കലാ കായിക വിനോദങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് 8 – 02 – 2012 -ൽ രൂപീകരിച്ച സംഘടന ആയ കേരളാ കൾച്ചറൽ ആൻഡ് സ്പോർട്സ് ക്ലബ് (കെ സി എസ് സി ) -ൻ്റെ പത്താം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ആരംഭ കാലഘട്ടം മുതൽ തന്നെ സ്വിസ്സ് മലയാളി സമൂഹത്തിനോട് ചേർന്നുനിന്നുകൊണ്ട് പല പരിപാടികളും നടത്തി വിജയിപ്പിക്കുവാൻ കെസിഎസ് സി ക്ക് സാധിച്ചു .
2014 -ൽ തുടക്കംകുറിച്ച വനിതാ ചാരിറ്റി വിഭാഗമായ എയ്ഞ്ചൽസ് ബാസൽ മലയാളനാടിനെ ഏറെ ദുരിതത്തിലാഴ്ത്തിയ മഹാ പ്രളയ കെടുതിയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കുകയുണ്ടായി. അതുപോലെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലും, ഭവനരഹിതർക്ക് വീടുവച്ച് നൽകിയും എയ്ഞ്ചൽസ് ബാസലിൻറെ ചാരിറ്റി പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു.
പത്താം വർഷം പ്രമാണിച്ച് നിറ പകിട്ടാർന്ന ഒരു പരിപാടിയും നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തിൽ പ്ലാൻ ചെയ്യുവാൻ സാധിക്കാത്ത അവസ്ഥയിൽ കെസിഎസ് സി യുടെ യൂത്ത് വിഭാഗം ഏപ്രിൽ 9-തിന് സംഘടിപ്പിക്കുന്ന മിക്സഡ് യൂത്ത് വോളിബോൾ ടൂർണ്ണമെൻറ് ആയിരിക്കും പ്രധാന ആകർഷണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Leave a Reply