മലമ്പുഴ: ജലനിരപ്പ് ഉയർന്നതോടെ മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. മലമ്പുഴ അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിയായ 115 മീറ്ററിലേക്ക് ജലനിരപ്പ് അടുത്തതോടെയാണ് ഷട്ടറുകൾ തുറന്നത്. ജലനിരപ്പ് 114 മീറ്ററായപ്പോൾ തന്നെ മൂന്ന് തവണ ജാഗ്രത നിർദേശം നൽകിയിരുന്നു. അണക്കെട്ടിന്റെ നാല് ഷട്ടറുകളും മൂന്ന് സെന്റീമീറ്റർ വീതമാണ് ഉയർത്തുന്നത്. അണക്കെട്ട് തുറന്ന പശ്ചാത്തലത്തിൽ ഭാരതപ്പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകി. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ദുരന്ത നിവാരണ സേനയും മലന്പുഴയിൽ ക്യാന്പ് ചെയ്യുന്നുണ്ട്. നാലുവർഷത്തിന് ശേഷമാണ് മലന്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നത്.
നീരോഴുക്ക് ശക്തമായതിനെ തുടർന്നു ഇടമലയാർ അണക്കെട്ടിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 167 മീറ്ററായി ഉയർന്ന പശ്ചാത്തലത്തിലാണ് ബുധനാഴ്ച രാവിലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 169 മീറ്ററാണ് അണക്കെട്ടിന്റെ സംഭരണശേഷി. നേരത്തെ ജലനിരപ്പ് 165 മീറ്റർ ആയ സാഹചര്യത്തിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ജലനിരപ്പ് 168.5 മീറ്റർ എത്തുന്പോൾ റെഡ് അലർട്ട് പ്രഖ്യാപിക്കും. അതിനാൽ അണക്കെട്ടിന്റെ താഴെയുള്ളവർക്കും പെരിയാറിന്റെ തീരത്തുള്ളവർക്കും അധികൃതർ ജാഗ്രതാ നിർദേശം നൽകി.
Leave a Reply