കേരളം ആകാംക്ഷയോടെ നോക്കിയിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരികയായി . ആദ്യ ഫലസൂചനകൾ അനുസരിച്ച് എൽഡിഎഫ് ആണ് മുന്നിട്ടുനിൽക്കുന്നത്.    ഇപ്പോൾ വന്ന ഫലസൂചന അനുസരിച്ച് ജോസ് കെ മാണിയും മുകേഷും പിന്നിലാണ്

ബിജെപിയുടെ സിറ്റിംഗ് സീറ്റായ ഫലം മാറി മറിഞ്ഞു കൊണ്ടിരിക്കുന്ന നേമത്ത് ബിജെപിയുടെ കുമ്മനവും എല്‍ഡിഎഫിന്റെ ശിവന്‍കുട്ടിയും മാറി മാറി മുന്നിലെത്തുകയാണ്. ആദ്യം കുമ്മനം രാജശേഖരന്‍ മുന്നില്‍ എത്തിയെങ്കിലും പിന്നീട് പിന്നിലായി പോയി. കഴക്കൂട്ടത്ത് പ​ക്ഷേ തപാല്‍വോട്ടില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു ആദ്യ ലീഡ് കിട്ടിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബിജെപി പ്രതീക്ഷ വെയ്ക്കുന്ന മഞ്ചേശ്വരത്തും കോന്നിയിലും യുഡിഎഫുമാണ് മുന്നിലുള്ളത്. പൂഞ്ഞാറില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും എന്‍ഡിഎയെയും പിന്നിലാക്കി വന്‍ വിജയം നേടിയ പി.സി ജോര്‍ജ്ജ് തപാല്‍വോട്ട് എണ്ണുമ്പോള്‍ പിന്നിലായി. കോട്ടയത്ത് തിരുവഞ്ചൂരും പിന്നിലാണ്.