മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വേദിയില്‍ ഇരുത്തി ഭാര്യ മറിയാമ്മ ഉമ്മന്‍റെ രസകരമായ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. കുവൈത്തില്‍ ഒഐസിസിയുടെ വേദിയില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും തിങ്ങിനിറഞ്ഞ സദസ്സിലാണ് ഉമ്മന്‍ ചാണ്ടിയുടെ സഹധര്‍മ്മിണി സരസമായി കാര്യങ്ങൾ വിവരിച്ചത്

എന്നെ പ്രസംഗിക്കാന്‍ വിളിച്ചത് മുതല്‍ ഭര്‍ത്താവിന് ഉള്‍ക്കിടിലമാണ് എന്നുപറഞ്ഞാണ് പ്രസംഗം തുടങ്ങുന്നത്. ഞാന്‍ രാഷ്ട്രീയം അറിയാത്ത രാഷട്രീയക്കാരിയല്ല. എന്നാല്‍ പ്രസംഗിക്കാന്‍ ഒന്നുമറിയില്ല. ഒരുപാട് അസുഖങ്ങള്‍ ഒക്കെയുള്ള ഒരു പാവം വീട്ടമ്മയാണ്- അവര്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയെപ്പറ്റി നിങ്ങള്‍ക്ക് നന്നായി അറിയാം. നാട്ടുകാരുടെ മുഴുവന്‍ ദുരിതങ്ങള്‍ കാണുന്ന ആളാണ്. ആഴ്ചയില്‍ എട്ടുദിവസം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ഇടയ്ക്കിടെ ആഗ്രഹിച്ചുപോകാറുണ്ട്. ഒരു ദിവസം എനിക്കും കുടുംബത്തിനും അദ്ദേഹത്തെ കിട്ടുമോ..? എല്ലാരുടെയും കണ്ണീരൊപ്പുന്ന ആളാണ്. എന്റേം മക്കള്‍ടേം കണ്ണീര് ആരൊപ്പും..? നിറഞ്ഞ കയ്യടികള്‍ക്കിടെ മറിയാമ്മ ഉമ്മന്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്റെ ഭര്‍ത്താവ് കടന്നുവന്ന അഗ്നി പരീക്ഷകള്‍ നിങ്ങള്‍ക്കറിയാം. എന്ത് ടെന്‍ഷന്‍ വരുമ്പോഴും നിങ്ങള്‍ എന്നെ ഓര്‍ത്താല്‍ മതി. ടെന്‍ഷന്‍ മാറ്റാന്‍ എല്ലാവരും എപ്പോഴും ചിരിക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവര്‍ സ്നേഹപൂര്‍വം ഉപദേശിക്കുന്നു. എല്ലാ അമ്മമാരുടെയും കണ്ണീർ മക്കൾ ഒപ്പണം എന്നും അവർ പറഞ്ഞു.

[ot-video][/ot-video]

Read more.. “ഒടുവിൽ അവൾ നഗ്നയാക്കപ്പെട്ടു” ഒരു സ്ത്രീ ഒറ്റപ്പെട്ടോ പ്രതിരോധിക്കാന്‍ കഴിയാതയോ നിന്നാല്‍ ഇതൊക്കെയായിരിക്കും സംഭവിക്കുക; 6 മണിക്കൂര്‍ നീണ്ട ആ പരീക്ഷണം ഇങ്ങനെ ?