മുന്‍പൊരിക്കലും കാണാത്ത പ്രളയദുരിതം കേരളത്തെ ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. തകര്‍ച്ചയുടെ പടവുകളില്‍ നിന്നും കേരളത്തിന് തിരിച്ചുവരാന്‍ ഏറെ ദൂരം സഞ്ചരിക്കേണ്ടിവരും. ഈ ഘട്ടത്തില്‍ ബ്രിസ്റ്റോള്‍ സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് വ്യത്യസ്തമായ ധനശേഖരണം സംഘടിപ്പിക്കുകയാണ്. ഫ്ളഡ്ലൈറ്റ്സ് എന്ന പേരില്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ച് കൊണ്ടാണ് കേരളത്തിന്റെ തിരിച്ചുവരവിനൊപ്പം അവര്‍ ചേരുന്നത്.
സെപ്റ്റംബര്‍ 9, ഞായറാഴ്ച സ്പോര്‍ട്സ് ആക്ടിവിറ്റി ദിനമായി മാറ്റിക്കൊണ്ടാണ് ബ്രിസ്റ്റോളിലെ സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് ധനസമാഹരണം സംഘടിപ്പിക്കുന്നത്. ഫിഷ്പോണ്ട്സിലെ സെന്റ് ജോസഫ് ഗ്രൗണ്ടാണ് ഫ്ളഡ്ലൈറ്റ്സിന് വേദിയൊരുക്കുന്നത്. പരിശുദ്ധ കുര്‍ബാന, വേദപഠന ക്ലാസ് എന്നിവയും കായിക മത്സരങ്ങള്‍ക്കൊപ്പം നടത്തും.
ഉച്ചയ്ക്ക് 12 മണിക്കാണ് പരിശുദ്ധ കുര്‍ബാനയോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. 1 മണി മുതല്‍ രണ്ട് മണി വരെയാണ് വേദപഠന ക്ലാസ്. 2 മണിക്ക് കായിക മത്സരങ്ങള്‍ക്ക് തുടക്കമാകും. വേദനപഠന ക്ലാസുകള്‍ നടക്കുന്ന സമയമാണ് മുതിര്‍ന്നവരുടെ കായിക മത്സരങ്ങളായി തീരുമാനിച്ചിരിക്കുന്നത്.
2 പൗണ്ടാണ് മത്സരങ്ങളില്‍ പങ്കെടുക്കാനായി ഫീസ് ഈടാക്കുന്നത്. ഇതില്‍ കൂടുതലായി സംഭാവന നല്‍കാന്‍ കഴിയുന്നവരുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഫ്ളഡ്ലൈറ്റ്സ് വേദി:
സെന്റ് ജോസഫ് ഗ്രൗണ്ട്,
129 ഫോറസ്റ്റ് റോഡിന് സമീപം
ഫിഷ്പോണ്ട്സ്, ബിഎസ് 16 3എസ്ടി
തീയതി: സെപ്റ്റംബര്‍ 9, ഉച്ചയ്ക്ക് 2 മുതല്‍ 6 വരെ
Leave a Reply