ചെറുതോണിയില്‍ അപ്രതീക്ഷിതമായിരുന്നു ആ കുത്തൊഴുക്ക്. ഇടുക്കി ചെറുതോണി ഡാമിന്‍റെ നാലാം ഷട്ടറും തുറന്നതിന് പിന്നാലെ അസാധാരണമായ കുത്തൊഴുക്ക്. ബസ് സ്റ്റോപ്പിന്‍റെ ഒരു ഭാഗം ഒഴുകിപ്പോയി. ഒപ്പം മരങ്ങളും കടപുഴകി ചെറുതോണി പാലത്തില്‍ ചെന്നുതട്ടിനിന്നു. അക്കരെയിക്കരെ പോകാന്‍ ആളുകള്‍ പേടിക്കുന്ന സാഹചര്യം. അപ്പോഴാണ് ഫയര്‍ഫോഴ്സിലെയും ദുരന്തനിവാരണ സേനയിലെയും ചിലര്‍ ഇളകിമറിയുന്ന ജലത്തിന് നടുവിലെ ആ പാലത്തിലൂടെ ഓടുന്നത് കണ്ണില്‍പ്പെട്ടത്.

മുന്നിലോടുന്ന പൊലീസുകാരന്‍റെ കയ്യില്‍ ഒരു കുട്ടിയും.   ആ വ്യക്തമായി ആ കാഴ്ച . രോഗം മൂര്‍ച്ഛിച്ച ഒരു കുട്ടിയെ ആശുപത്രിയിലെത്തിക്കാനായിരുന്നു ആ ധീരതയെന്ന് ചെറുതോണിക്കാര്‍ പിന്നീട് പറഞ്ഞറിഞ്ഞു. ഏതായായായും പ്രളയഭൂമിയിലെ ആ ധീരതയ്ക്ക്, ഊഷ്മളക്കാഴ്ചയ്ക്ക് സല്യൂട്ട്. വിഡിയോ ദൃശ്യങ്ങള്‍ കാണാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കടപ്പാട്: ന്യൂസ് 18