വേങ്ങര: ജി.എസ്.ടി, പെട്രോളിയം വിലവര്‍ധനയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ഈ മാസം 13ന് സംസ്ഥാന ഹര്‍ത്താല്‍ ആചരിക്കുന്നു. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണിവരെയാണ് ഹര്‍ത്താല്‍. തികച്ചും സമാധാന പരമായിരിക്കും. വിലവര്‍ധനവ് ജനങ്ങളുടെ നിത്യജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഹര്‍ത്താല്‍. സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ജനം യു.ഡി.എഫിനു പിന്നില്‍ അണിനിരക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വേങ്ങരയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ വിലക്കയറ്റം അടക്കമുള്ള ജനദ്രോഹ നടപടികളാണ് യു.ഡി.എഫ് പ്രചാരണ ആയുധമാക്കുന്നത്. നോമിനേഷന്‍ നല്‍കുന്നതിന് മുന്‍പേ പരാജയം സമ്മതിച്ച മുന്നണിയാണ് എല്‍.ഡി.എഫ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ കഴിയുമോ എന്നാണ് അവര്‍ നോക്കുന്നത്. അതിനു പോലും അവര്‍ക്ക് കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.