ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പില്‍ മലയാളിക്ക് വീണ്ടും കോടികളുടെ ഒന്നാംസമ്മാനം. കഴിഞ്ഞദിവസം നടന്ന നറുക്കെടുപ്പില്‍ മലയാളി വീട്ടമ്മയ്ക്ക് പത്തുലക്ഷം ഡോളര്‍ സമ്മാനം ലഭിച്ചു. ശാന്തി അച്യുതന്‍കുട്ടി എന്ന വീട്ടമ്മയ്ക്കാണ് ഏകദേശം ആറരക്കോടി രൂപ സമ്മാനം ലഭിക്കുക.
ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്ലിയനൈര്‍ പ്രൊമോഷന്റെ ഭാഗമായുള്ള നറുക്കെടുപ്പിലൂടെയാണ് അപൂര്‍വ ഭാഗ്യം ലഭിച്ചത്. 4664 എന്ന നമ്പറിനാണ് സമ്മാനം.
നേരത്തെ ഷാര്‍ജ തുറമുഖത്ത് ബോട്ട് ക്യാപ്റ്റനായി ജോലി ചെയ്യുന്ന ഫ്രാന്‍സിസ് സേവ്യര്‍ അരിപ്പാട്ടുപറമ്പില്‍ ക്ലീറ്റസിന് ദുബായ് ഡ്യൂട്ടി ഫ്രീ മില്യണയര്‍ നറുക്കെടുപ്പില്‍ 6.7 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു. അടുത്തിടെ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ തൃശൂര്‍ സ്വദേശി ശ്രീരാജ് കൃഷ്ണന് 12,71,70,000 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ