തൃശൂർ ∙ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി തിരുവോണം ബംപർ ലോട്ടറി ടിക്കറ്റ് വിപണിയിൽ. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ തവണ 10 കോടി രൂപയായിരുന്നു.

രണ്ടാം സമ്മാനമായി 5 കോടി രൂപയും (50 ലക്ഷം വീതം 10 പേർക്ക്) മൂന്നാം സമ്മാനമായി 2 കോടി രൂപയും (10 ലക്ഷം വീതം 20 പേർക്ക്) നൽകും. 300 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബർ 19നാണ് നറുക്കെടുപ്പ്. 90 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിക്കുന്നത്. മുഴുവന്‍ ടിക്കറ്റുകളും വിറ്റാല്‍ 270 കോടി രൂപയായിരിക്കും വരുമാനം.

തിരുവോണം ബംപർ ടിക്കറ്റിന്റെ വിൽപനയ്ക്കനുസരിച്ച്, ഓരോ വർഷവും സമ്മാനത്തുക വർധിപ്പിക്കാറുണ്ട്. കഴിഞ്ഞ തവണ 45 ലക്ഷം തിരുവോണം ബംപർ ലോട്ടറി ടിക്കറ്റുകൾ അച്ചടിച്ചതിൽ, 43 ലക്ഷവും വിറ്റു പോയിരുന്നു. തൃശൂർ ജില്ലയിൽ മാത്രം 2.64 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. തിരുവോണം ബംപറിന്റെ പ്രകാശനവും സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി സി.രവീന്ദ്രനാഥ് നിർവഹിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പൗർണമി ഒന്നാം സമ്മാനം പാലായിൽ

കേരള സർക്കാരിന്റെ പൗർണമി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ പാലായിൽ വിറ്റ ടിക്കറ്റിന്. വിജയിയെ കണ്ടെത്താനായില്ല.

ടൗണിലെ‍ ന്യൂ ലക്കി സെന്ററിൽ നിന്നു പൈക സ്വദേശി ദാസൻ എടുത്തുവിറ്റ സീരിയൽ ആർഎ 632497 ടിക്കറ്റിനാണു സമ്മാനം. 2 മാസം മുൻപ് ഇവിടെനിന്നു വിറ്റ വിൻ വിൻ ലോട്ടറിക്ക് 65 ലക്ഷം രൂപ ലഭിച്ചിരുന്നു.