തിരുവനന്തപുരം: സംസ്ഥാനം പ്രളയക്കെടുതിയിൽ നിൽക്കെ ജർമനിക്കു പോയ മന്ത്രി കെ.രാജുവിനു പരസ്യശാസന. സംഭവത്തിൽ മന്ത്രിയോടു വിശദീകരണം ചോദിച്ച ശേഷമാണ് സിപിഐ നടപടിയെടുത്തത്. ദുരന്തമുണ്ടായപ്പോൾ യാത്ര നടത്തിയത് അനുചിതമായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. ഇനി ഒൗദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ പാർട്ടി മന്ത്രിമാർ വിദേശത്തേക്കു പോകുന്നതിനും സിപിഐ വിലക്കേർപ്പെടുത്തി.
സംസ്ഥാനം പ്രളയക്കെടുതിയിൽ നിൽക്കെ മലയാളി കൗണ്‍സിലിന്റെ പരിപാടിയിൽ പങ്കെടുക്കാനാണു മന്ത്രി കെ.രാജു ജർമനിയിലേക്കു പോയത്. ജർമനിയിലേക്കു പോകാൻ ഒരു മാസം മുന്‍പു പാർട്ടി മന്ത്രിക്ക് അനുമതി നൽകിയെങ്കിലും സംസ്ഥാനം പ്രളയദുരിതത്തിൽ പെട്ടിരിക്കെ വിദേശയാത്ര നടത്തിയതു ഗുരുതരമായ അച്ചടക്കലംഘനമാണെന്നാണു സിപിഐ സംസ്ഥാന നേതൃത്വം വിലയിരുത്തിയത്.
അതേസമയം യാത്രയ്ക്കു സർക്കാരിന്റെ അനുമതിയുണ്ടായിരുന്നുവെന്നാണു മന്ത്രി കെ.രാജുവിന്റെ വിശദീകരണം. യാത്രാ വിവരം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. താൻ പോകുന്പോൾ പ്രളയ സ്ഥിതി ഇത്രയും ഗുരുതരമല്ലായിരുന്നു. അതുകൊണ്ടണു പോയതെന്നും കേരളത്തിൽ മടങ്ങിയെത്തിയ മന്ത്രി പറഞ്ഞു.
Leave a Reply