നെയ്യാറ്റിന്‍കരയിലെ കുടുംബം കാനറ ബാങ്കില്‍ നിന്നു വായ്പയെടുത്തത് 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ്.ലേഖയുടെ ഭർത്താവ് ചന്ദ്രൻ വിദേശത്തു ജോലി ചെയ്തിരുന്ന സമയത്ത് വീട് വയ്ക്കുന്നതിന്റെ ആവശ്യത്തിനാണ് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തത്. ഇതുവരെ എട്ടു ലക്ഷം രൂപ തിരിച്ചടച്ചു. 4 ലക്ഷം കൂടി അടയ്ക്കാനുണ്ടെന്നു ബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നാണ് ചന്ദ്രന്‍ പറയുന്നത്. 2010ലാണ് തിരിച്ചടവ് മുടങ്ങിയത്. വീട് വില്‍പ്പന നടത്തി കടം വീട്ടാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. . ഇ​നി​യും നാ​ലു ല​ക്ഷം രൂ​പ കൂ​ടി അ​ട​യ്ക്കാ​നു​ണ്ടെ​ന്നാ​ണ് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്. തി​രി​ച്ച​ട​ക്കേ​ണ്ട കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ ബാ​ങ്ക് ജ​പ്തി നോ​ട്ടീ​സ് അ​യ​യ്ക്കു​യാ​യി​രു​ന്നു.

ബാ​ങ്ക് തി​രു​വ​ന​ന്ത​പു​രം സി​ജ​ഐം കോ​ട​തി​യി​ല്‍ കേ​സ് ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ഭി​ഭാ​ഷ​ക ക​മ്മി​ഷ​നും പോ​ലീ​സും ക​ഴി​ഞ്ഞ ദി​വ​സം ജ​പ്തി ന​ട​പ​ടി​ക​ള്‍​ക്കാ​യി വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. നാ​ലു ദി​വ​സ​ത്തി​ന​കം 6.80 ല​ക്ഷം രൂ​പ ന​ല്‍​കാ​മെ​ന്നും അ​ല്ലെ​ങ്കി​ല്‍ ജ​പ്തി ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​മെ​ന്നും കു​ടും​ബം എ​ഴു​തി ന​ല്‍​കു​ക​യും ചെ​യ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ നാളെ വീട് ജപ്തി ചെയ്യുമെന്നറിയിച്ച് ബാങ്കില്‍നിന്ന് രാവിലെ ഫോണ്‍ കോള്‍ വന്നിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇതിനെത്തുടര്‍ന്നു ലേഖയും വൈഷ്ണവിയും മാനസികമായി തളർന്നിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഇരുവരും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ഡിഗ്രി വിദ്യാർഥിനിയായ വൈഷ്ണവി മരിക്കുകയും 90% പൊള്ളലേറ്റ ലേഖയെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.അതീവ ​ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അമ്മ ലേഖയും മരിച്ചു. ഗുരുതരമായി പരുക്കേറ്റ ലേഖ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചാണു മരണത്തിനു കീഴടങ്ങിയത്. ലേഖയ്ക്ക് 90% പൊള്ളലേറ്റതായി നേരത്തേ മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്കിടെയായിരുന്നു മരണം.