കോട്ടയം: ബിസിനസ് ചെയ്യുന്നവരെയും, പരസ്യം കൊടുക്കാത്തവരെയും പണികൊടുക്കുന്ന ഷാജൻ സ്കറിയക്ക് കേരളാ പോലീസിന്റെ വക മുട്ടൻ പണി. എന്തും എഴുതി, ആൾക്കാരെ കരിവാരിത്തേച്ചു മാത്രം ശീലമുള്ള ഈ പത്രക്കാരൻ തുടങ്ങിയത് യുകെയിൽ നിന്നാണ്. ഒരുപാട് പേരെ കണ്ണീര് കുടിപ്പിച്ച ഇയാൾ സ്വയം കുഴി കുത്തി അതിൽ വീണു എന്നുള്ളത് യാതൃശ്ചികം മാത്രം. പൊലീസ് സേനയെയും തന്നെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച ഷാജൻ സ്കറിയക്കെതിരെ (മറുനാടൻ മലയാളി) നിയമനടപടി സ്വീകരിക്കുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി. അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതു പതിവാക്കിയ, തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റിനെതിരെയാണ് നടപടിക്കു നീക്കം. ജില്ലാ പൊലീസ് മേധാവി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് നിയമനടപടിയുടെ കാര്യം അറിയിച്ചിരിക്കുന്നത്. നഗരത്തില്‍ നടന്നുവെന്ന് പറയപ്പെടുന്ന ഒരു സംഭവുമായി ബന്ധപ്പെട്ട് ‘കോട്ടയം ജില്ലാ പൊലീസ് മേധാവിയും എഎസ്പി ട്രെയിനി ചൈത്ര തെരേസ ജോണും നേര്‍ക്കുനേര്‍’ എന്ന തരത്തില്‍ ഈ വെബ്‌സൈറ്റ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ വാര്‍ത്ത, വാട്‌സ് ആപ്പില്‍ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ട് പൊലീസിന്റെ അന്തസ്സിനു കളങ്കം വരുത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് പൊലീസ് മേധാവി ചൂണ്ടിക്കാട്ടി. ഈ വാര്‍ത്ത ആരുടെയോ കുബുദ്ധിയില്‍ ഉരുത്തിരിഞ്ഞതും നിക്ഷിപ്ത താല്‍പര്യത്തോടെ ചിലര്‍ പ്രചരിപ്പിക്കുന്നതുമാണ്. ജില്ലാ പൊലീസ് മേധാവിയും എഎസ്പിയും പൊലീസ് ഉദ്യോഗസ്ഥരോട് നിലവിട്ടു പെരുമാറി എന്ന രീതിയില്‍ വന്ന വാര്‍ത്ത, പൊലീസിന്റെ അന്തസ്സിനു കോട്ടം വരുത്തുന്നതും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതുമാണ്.
ഇത്തരത്തിലുള്ള വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് ജില്ലാ പൊലീസ് മേധാവിയെയോ എഎസ്പി ചൈത്ര തെരേസ ജോണിനെയോ സംഭവവുമായി ബന്ധമുള്ള മറ്റുള്ളവരെയോ സമീപിച്ച് നിജസ്ഥിതി അറിയാന്‍ വെബ്‌സൈറ്റിന്റെ അധികൃതര്‍ തയാറാകേണ്ടതായിരുന്നു. ഈ സാഹചര്യത്തില്‍ പൊലീസിന്റെ അച്ചടക്കവും അന്തസ്സും മറ്റും നശിപ്പിക്കുന്ന വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച വെബ്‌സൈറ്റിനെതിരെ നിയമനടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
Leave a Reply