ചേരുവകള്‍വൃത്തിയാക്കിയ കരിമീന്‍ 2 എണ്ണം
മുളക് പൊടി 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി 1/4 ടീസ്പൂണ്‍
കഴുകി വൃത്തിയാക്കിയ കരിമീനില്‍ മുളകുപൊടി, മഞ്ഞള്‍പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലപോലെ പുരട്ടി പത്തു മിനിറ്റ് വെക്കുക.
അരപ്പിനാവശ്യമായ ചേരുവകള്‍
ചെറിയ ഉള്ളി 2 എണ്ണം
വെളുത്തുള്ളി 15 അല്ലി
ഇഞ്ചി 1 ചെറിയ കഷ്ണം
പച്ചമുളക് 3 എണ്ണം
കരിവേപ്പില 1 ഇതള്‍ തണ്ടു കളഞ്ഞത്
മുളകുപൊടി 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി 1/4 ടീസ്പൂണ്‍
കുരുമുളക് പൊടി 1/2 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
കരിമീൻ അരപ്പിന്റെ ചേരുവകള്‍ നല്ല പോലെ മിക്‌സിയിലോ അരകല്ലിലോ അരച്ചെടുക്കണം. നേരത്തെ മുളകുപൊടി പുരട്ടി വച്ച മീനിലേക്ക് ഈ അരപ്പ് ചേര്‍ത്ത് നല്ല പോലെ കുഴച്ചുവെക്കണം. തുടര്‍ന്ന് വാട്ടിയ വാഴയിലയില്‍ അരപ്പ് ചേര്‍ത്ത കരിമീന്‍ വെച്ച് പൊതിയാക്കി വാഴനാര് കൊണ്ട് കെട്ടി വെക്കുക. ഒരു തവയില്‍ അല്പം വെളിച്ചെണ്ണ തൂവി അതിലേക്ക് ഈ പൊതിയിട്ട് ചെറുതീയില്‍ തിരിച്ചും മറിച്ചും ഒരു 15 മിനിറ്റ് അടച്ച് വെച്ച് വേവിക്കുക.
പൊള്ളിച്ച കരിമീനുണ്ടെങ്കില്‍ ഉച്ചയൂണിന് മറ്റു കറികളൊന്നും വേണമെന്നേ ഇല്ല.