ജോയൽ സോവിച്ചൻ
കോട്ടയം ജില്ലയിൽ 2026 നിയമസഭ തിരഞ്ഞെടുപ്പിനെ മുന്നോടിയായി വിവിധ മണ്ഡലങ്ങളിൽ വ്യത്യസ്ത രാഷ്ട്രീയ ചിത്രം വ്യക്തമായി. പാലയിൽ മണി സി കാപ്പൻ (യു.ഡി.എഫ്) 38% വോട്ടുശതമാനവുമായി നേരിയ മുൻതൂക്കം പുലർത്തുമ്പോൾ ജോസ് കെ മാണി (എൽ.ഡി.എഫ്) 35% പിന്തുണയോടെ ശക്തമായി പിന്നാലെയാണ്. ഷോൺ ജോർജ് (ബി.ജെ.പി) 26% വോട്ടുശതമാനത്തോടെ നിർണായക സ്വാധീനമായി മാറുന്ന സാഹചര്യമാണ്. കടുത്തുരുത്തിയിൽ മോൻസ് ജോസഫ് (യു.ഡി.എഫ്) 46% പിന്തുണയോടെ മുന്നിൽ നിൽക്കുമ്പോൾ നിർമല ജിമ്മി (എൽ.ഡി.എഫ്) 41% പിന്തുണയോടെ ശക്തമായ വെല്ലുവിളിയുയർത്തുന്നു. വൈക്കത്ത് പി. പ്രദീപ് (എൽ.ഡി.എഫ്) 46% പിന്തുണയോടെ മുൻതൂക്കം നിലനിർത്തുമ്പോൾ കെ. ബിനിമോൻ (യു.ഡി.എഫ്) 40% പിന്തുണയോടെ അടുത്ത്.
എറ്റുമാനൂരിൽ വി. എൻ. വാസവൻ (എൽ.ഡി.എഫ്) 46% പിന്തുണയോടെ മുന്നിൽ നിൽക്കുമ്പോൾ നാട്ടകം സുരേഷ് (യു.ഡി.എഫ്) 43% പിന്തുണയോടെ കടുത്ത മത്സരം തുടരുന്നു. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ (യു.ഡി.എഫ്) 49% പിന്തുണയോടെ വ്യക്തമായ മുൻതൂക്കം പുലർത്തുമ്പോൾ കെ. അനിൽകുമാർ (എൽ.ഡി.എഫ്) പിന്നിലാണ്. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ (യു.ഡി.എഫ്) 51% പിന്തുണയോടെ ശക്തമായ മുന്നേറ്റത്തിലാണ്; കെ. എം. രാധാകൃഷ്ണൻ (എൽ.ഡി.എഫ്) 35% പിന്തുണയോടെ പിന്നിൽ. ചങ്ങനാശേരിയിൽ വിനു ജോബ് (യു.ഡി.എഫ്) 41% പിന്തുണയോടെ നേരിയ മുൻതൂക്കം പുലർത്തുമ്പോൾ ജോബ് മൈക്കിൾ (എൽ.ഡി.എഫ്) 40% പിന്തുണയോടെ വളരെ അടുത്താണ്.
കാഞ്ഞിരപ്പള്ളിയിൽ എൻ. ജയരാജ് (എൽ.ഡി.എഫ്) 40% പിന്തുണയോടെ മുന്നിൽ നിൽക്കുമ്പോൾ റോണി കെ ബേബി (യു.ഡി.എഫ്) 35% പിന്തുണയോടെ പിന്നാലെ. ജോർജ് കുര്യൻ (ബി.ജെ.പി) 24% വോട്ടുശതമാനത്തോടെ നിർണായക ഘടകമാണ്. പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ (എൽ.ഡി.എഫ്) 35%, സെബാസ്റ്റ്യൻ എം. ജെ (യു.ഡി.എഫ്) 34%, പി. സി. ജോർജ് (ബി.ജെ.പി) 30% എന്ന നിലയിൽ അത്യന്തം കടുത്ത ത്രികോണ പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. ആകെ ചിത്രം വിലയിരുത്തുമ്പോൾ, യു.ഡി.എഫിന് ചെറിയ മുൻതൂക്കം ലഭിക്കുന്നുണ്ടെങ്കിലും എൽ.ഡി.എഫ് ശക്തമായ വെല്ലുവിളി ഉയർത്തുന്ന സാഹചര്യമാണ്; നിരവധി മണ്ഡലങ്ങളിൽ ബി.ജെ.പി വോട്ടുകൾ അന്തിമ ഫലം നിർണയിക്കാൻ നിർണായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
പ്രവചനം
യു.ഡി.എഫ്: 5 സീറ്റ് (പാലാ, കടുത്തുരുത്തി, കോട്ടയം, പുതുപ്പള്ളി, ചങ്ങനാശേരി – നേരിയ മുൻതൂക്കം ഉൾപ്പെടെ)
എൽ.ഡി.എഫ്: 4 സീറ്റ് (വൈക്കം, എറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ)
ബി.ജെ.പി: 0 സീറ്റ് ( പല മണ്ഡലങ്ങളിലും നിർണായക സ്വാധീനം)
ജോയൽ സോവിച്ചൻ : കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ ഒരു ലോകസഭാ മണ്ഡലത്തിലൊഴിച്ച് എല്ലാ സ്ഥലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച ജോയൽ സോവിച്ചൻ വിവിധ നിയമസഭാ മണ്ഡലത്തിലെ വിവിധ മുന്നണികളുടെ ജയസാധ്യതകൾ മലയാളം യുകെയുടെ വായനക്കാർക്കായി വിലയിരുത്തുന്നു. ബഹ്റൈനിലെ കൂഹെജി ഗ്രൂപ്പിൽ ഫിനാൻഷ്യൽ കൺട്രോളറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം രാഷ്ട്രീയ വിശകലന രംഗത്തും സജീവ സാന്നിധ്യമാണ്. തെരഞ്ഞെടുപ്പ് പ്രവണതകളും വോട്ടർമാരുടെ മനോഭാവവും ആഴത്തിൽ വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.
കേരള 2026 : ഓരോ സീറ്റിന്റെയും പോരാട്ട കഥ : എല്ലാദിവസവും മലയാളം യുകെയിൽ വായിക്കുക.











Leave a Reply